കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘർഷം; പോലീസുകാരനും സ്ഥാനാർഥിക്കും പരുക്ക്, നൂറോളം പേർക്കെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രവർത്തകർ വലിച്ചെറിഞ്ഞ കമ്പ് കൊണ്ടാണ് പോലീസുദ്യോഗസ്ഥൻ്റെ കൈക്ക് സാരമായി പരുക്കേറ്റത്.
● പരുക്കേറ്റ എസ്.ഐ. നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
● പഴയങ്ങാടി- മാട്ടൂൽ റോഡ് ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്.
● പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പഴയങ്ങാടി: (KVARTHA) തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പഴയങ്ങാടിയിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നൂറോളം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഈ സംഭവത്തിൽ ഒരു പോലീസുദ്യോഗസ്ഥന് പരുക്കേൽക്കുകയും ഒരു യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദ്ദനമേൽക്കുകയും ചെയ്തിട്ടുണ്ട്.
പഴയങ്ങാടി ഇൻസ്പെക്ടർ എൻ. കെ. സത്യനാഥൻ്റെ നിർദേശപ്രകാരം ജൂനിയർ എസ്.ഐ. വി. സുരേഷ് കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 3.45 മണിയോടെ പഴയങ്ങാടി- മാട്ടൂൽ റോഡ് ജംഗ്ഷനിലായിരുന്നു സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
യുഡിഎഫ് പ്രവർത്തകർ ഉപയോഗിച്ച ഫ്ലക്സ് ബോർഡിലെ ചില പ്രചാരണ വാക്കുകളിൽ പ്രകോപിതരായ എൽഡിഎഫ് പ്രവർത്തകർ സംഘടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയതായി പോലീസ് പറഞ്ഞു. ഈ സംഘർഷത്തിനിടെയാണ് ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട ഗ്രേഡ് എസ്.ഐ. എ. ജി. അബ്ദുൾ റൗഫിന് പരിക്കേറ്റത്.
പ്രവർത്തകർ വലിച്ചെറിഞ്ഞ കമ്പ് കൊണ്ടാണ് പോലീസുദ്യോഗസ്ഥന്റെ കൈക്ക് സാരമായി പരുക്കേറ്റതെന്നാണ് പോലീസ് നൽകുന്ന വിവരം. പരുക്കേറ്റ ഗ്രേഡ് എസ്.ഐ. നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്.
മാർഗ്ഗതടസ്സം സൃഷ്ടിച്ചതിനും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും യു.ഡി.എഫ് സ്ഥാനാർത്ഥിയെ മർദ്ദിച്ചു എന്ന പരാതിയിലുമാണ് നൂറോളം എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
Article Summary: Police officer and candidate injured in Pazhayangadi election conflict, case against 100.
#Pazhayangadi #ElectionConflict #KeralaPolice #LDF #UDF #LocalPolls
