Conflict | പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ കൂട്ടയടി; പൊലീസ് അന്വേഷണം ആരംഭിച്ചു


● സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
● സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
● ആഘോഷത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കണ്ണൂർ: (KVARTHA) പയ്യന്നൂർ ഗവ. കോളജ് ക്യാമ്പസിൽ ഹോളിയാഘോഷത്തിൻ്റെ മറവിൽ ജൂനിയർ - സീനിയർ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച നടന്ന ഹോളി ആഘോഷത്തിനിടെയാണ് സംഭവം ഉണ്ടായത്. ചായം പുരട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഹോളിയുടെ ഭാഗമായി കോളേജിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. ഒന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഒന്നാം വർഷ ഹിന്ദി വിദ്യാർത്ഥിയായ അർജുന് പരിക്കേറ്റു.
വാരിയെല്ലിന് സാരമായി പരിക്കേറ്റ അർജുനെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുൻ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് പയ്യന്നൂർ പലീസ് അന്വേഷണം ആരംഭിച്ചത്.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കാതിരിക്കുക.
Clash erupted between junior and senior students at Payyanur Government College during Holi celebrations. The incident, triggered by a dispute over color application, resulted in injuries to six students. Police have initiated an investigation following the circulation of video footage.
#PayyanurCollege, #HoliClash, #StudentViolence, #KannurNews, #CollegeFight, #PoliceInvestigation