SWISS-TOWER 24/07/2023

ബിജെപി നേതാവിൻ്റെ കൊലപാതകം: 'പ്രതിക്ക് തോക്കെത്തിച്ചയാൾ' റിമാൻഡിൽ

 
Arrested accused Sijo Joseph in the K.K. Radhakrishnan murder case.
Arrested accused Sijo Joseph in the K.K. Radhakrishnan murder case.

Photo: Arranged

ADVERTISEMENT

● സിജോയുടെ ആൾട്ടോ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
● പന്നിശല്യം ഒഴിവാക്കാനാണ് തോക്ക് നൽകിയതെന്നാണ് പ്രതിയുടെ മൊഴി.
● മാർച്ച് 20നാണ് രാധാകൃഷ്ണൻ കൊല്ലപ്പെട്ടത്.
● 'ഭാര്യയുമായുള്ള സൗഹൃദമാണ് കൊലപാതകത്തിന് കാരണം.'

പയ്യന്നൂർ: (KVARTHA) മാതമംഗലം കൈതപ്രത്തെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറും പ്രാദേശിക ബി.ജെ.പി നേതാവുമായ കെ.കെ. രാധാകൃഷ്ണനെ (52) വെടിവെച്ചു കൊന്ന കേസിൽ ഒരാൾ കൂടി റിമാൻഡിൽ. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിജോ ജോസഫിനെയാണ് (35) കേസന്വേഷിക്കുന്ന പരിയാരം എസ്.എച്ച്.ഒ. എം.പി. വിനീഷ് കുമാർ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Aster mims 04/11/2022

കേസിലെ പ്രതിയായ എൻ.കെ. സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചു കൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടിവെച്ചു കൊന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിജോയെ പോലീസ് ചോദ്യം ചെയ്തു. പന്നിശല്യം ഒഴിവാക്കാനായി കർഷകർക്ക് നാടൻ തോക്ക് എത്തിച്ചു കൊടുക്കാറുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പന്നിയെ വെടിവെച്ചു കൊല്ലുന്ന സ്ക്വാഡിലെ അംഗങ്ങളിൽ ഒരാളായ എൻ.കെ. സന്തോഷ് ഈ ആവശ്യത്തിന് വേണ്ടിയാണ് തോക്ക് ആവശ്യപ്പെട്ടതെന്നും സിജോ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ മാർച്ച് 20-നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. രാധാകൃഷ്ണൻ്റെ ഭാര്യയുമായുള്ള അതിരുവിട്ട സൗഹൃദമാണ് എൻ.കെ. സന്തോഷിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യൂ. കൊലപാതകത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Man who supplied the weapon to the accused in the K.K. Radhakrishnan murder case, a goods auto driver from Mathamangalam Kaithapram, has been remanded. The arrested individual, Sijo Joseph, claimed he provided the gun for protection against wild pigs.

#PayyanurMurder, #RadhakrishnanCase, #WeaponSupplierArrested, #KeralaCrime, #Remand, #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia