Police Excess | പത്തനംതിട്ടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ പൊലീസ് മര്‍ദനം; എസ്‌ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്


● പൊലീസ് എത്തിയത് ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടി.
● ആളുമാറിയാണ് ആക്രമിച്ചതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
● 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.
● പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പത്തനംതിട്ട: (KVARTHA) ദമ്പതികള്‍ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ളവരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് ആക്രമിച്ചത്. പൊലീസ് എത്തിയത് ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണെന്നും ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്നിരുന്ന വിവാഹ റിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ഒരു യുവതിക്ക് സാരമായ പരുക്കേറ്റു. രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്. പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് ഉയരുന്ന പരാതി. സംഭവത്തില്‍ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍ അറിയിച്ചു. പരുക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.
Wedding party returning from a reception in Pathanamthitta was allegedly assaulted by police. A special branch report indicates serious lapses on the part of the SI, suggesting the police mistook the group for troublemakers. An investigation is underway.
#PoliceBrutality #KeralaPolice #Pathanamthitta #WeddingAttack #PoliceExcess #Investigation