കൊച്ചി: (KVARTHA) യാത്രക്കാരന്റെ തമാശയില്‍ (Passenger's Joke) നെടുമ്പാശ്ശേരിയില്‍ (Nedumbassery Airport) ഇന്ന് പുലര്‍ച്ചെ വിമാനം രണ്ട് മണിക്കൂര്‍ വൈകി. ലഗേജില്‍ (Luggage) ബോംബുണ്ടെന്ന് പറഞ്ഞ് കുഴക്കിയതോടെ പുലര്‍ച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് മാത്രമാണ് പുറപ്പെട്ടത്.
തമാശ പറഞ്ഞതിനും യാത്ര തടസ്സപ്പെടുത്തിയതിനും യാത്രക്കാരനെതിരെ നെടുമ്പാശേരി പൊലീസ് (Nedumbassery Police) കേസെടുത്ത് അറസ്റ്റ് ചെയ്തു. തായ് എയര്‍ലൈന്‍സില്‍ (Thai Airlines) തായ്ലാന്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരനും (Business Man) തിരുവനന്തപുരം സ്വദേശിയുമായ പ്രശാന്തിന്റെ തമാശയാണ് വിമാനത്തിലെ മറ്റു യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ബാധിച്ചത്.
ബാഗില്‍ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന പ്രശാന്ത്, ഇതില്‍ ബോംബാണെന്ന് മറുപടി പറയുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെയും കൂടെയുണ്ടായിരുന്നവരുടെയും ബാഗും പരിശോധിക്കുകയായിരുന്നു.
ഭാര്യയും മകനുമുള്‍പ്പെടെ നാലുപേരുള്‍പ്പെടെയായിരുന്നു പ്രശാന്തിന്റെ യാത്ര. ഇതോടെയാണ് വിമാനം മണിക്കൂറുകള്‍ വൈകിയത്. പരിശോധനയില്‍ സംശയാസ്പദമായ ഒന്നുമില്ലെന്ന് കണ്ടെത്തിയതോടെ വിമാനം യാത്ര പുറപ്പെട്ടു. എന്നാല്‍ പ്രശാന്തിന്റെ ഭാര്യയും മക്കളും യാത്ര തുടര്‍ന്നില്ല.