Allegation | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി സാരമായി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍; വീണ്ടും മര്‍ദനമേറ്റതായി ആരോപണം; പരാതിയില്ല, വീട്ടിലേക്ക് മടങ്ങി പോകണമെന്ന് ആവശ്യം

 
Pantheerankavu Case: Woman Allegedly Assaulted Again

Photo Credit: Screenshot from a Facebook Video by Kerala Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്.
● സ്വന്തം നാടായ എറണാകുളത്തേക്ക് പോകണം.
● ആംബുലന്‍സില്‍വെച്ചും ഭര്‍ത്താവ് ആക്രമിച്ചു.

കോഴിക്കോട്: (KVARTHA) പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ആശുപത്രിയില്‍. കോഴിക്കോട്ടെ ഭര്‍തൃവീട്ടില്‍ വച്ച് വീണ്ടും മര്‍ദനമേറ്റെന്നാണ് ആരോപണം. സാരമായി പരുക്കേറ്റ നിലയില്‍ പന്തീരാങ്കാവിലെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Aster mims 04/11/2022

യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്. മൊഴിയെടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍, ആംബുലന്‍സില്‍ വച്ചും ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചുവെന്ന് പറഞ്ഞ യുവതി പരാതി ഇല്ലെന്നും അറിയിച്ചു. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. 

അതേസമയം, യുവതിയെ ആശുപത്രിയിലാക്കിയ ശേഷം സ്ഥലത്തുനിന്നും പോയ ഭര്‍ത്താവ് രാഹുവിനെ പാലാഴിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പന്തീരാങ്കാവ് പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. 

നേരത്തെ പെണ്‍കുട്ടി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതി ഇക്കഴിഞ്ഞ ജൂണിലാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. 

വിരുന്നിന്നെത്തിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദനമേറ്റ് നിലയില്‍ ഭര്‍തൃവീട്ടില്‍ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വൈകാതെ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തി. വിഷയം വിവാദമായതോടെ വധശ്രമത്തിനും ഉള്‍പ്പെടുത്തി. ഇതോടെ, ജോലി ചെയ്തിരുന്ന ജര്‍മനിയിലേക്ക് രാഹുല്‍ കടന്നു. 

ഇതിനിടെ, തന്നെ ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പരാതി നല്‍കിയതാണെന്നും കാട്ടി പെണ്‍കുട്ടി രംഗത്തുവന്നിരുന്നു. വൈകാതെ, യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഗാര്‍ഹിക പീഡന പരാതി എന്ന നിലയില്‍ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 

കേസിലെ പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍, താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെതിരായ കേസ് പിന്‍വലിക്കണം. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രാഹുല്‍ ഗോപാലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയത്. 

ഇത്രയും സംഭവ വികാസങ്ങള്‍ക്ക് ശേഷവും മകളെ കൂട്ടിക്കൊട്ടുപോകാന്‍ നേരത്തെയും വീട്ടുകാര്‍ തയ്യാറായിരുന്നുവെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ പെണ്‍കുട്ടി നിലപാടെടുത്തിരുന്നു. നിലവില്‍ വീട്ടുകാര്‍ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയാല്‍ ഒപ്പം മടങ്ങുമെന്നാണ് യുവതി പറയുന്നത്.

#Pantheerankavu, #domesticviolence, #Kerala, #justiceforwomen

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia