Train Attack | ഭീഷണി വകവെക്കാതെ വ്യോമാക്രമണവുമായി പാക്ക് സൈന്യം: ബിഎല്‍എ ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്


● ഒന്‍പത് കോച്ചുള്ള ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു.
● ആകെ 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരുന്നത്.
● ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
● വിസ്തൃതിയില്‍ പാക്കിസ്ഥാന്റെ മൂന്നില്‍ രണ്ടോളം വരുന്ന മേഖലയാണ് ബലൂചിസ്ഥാന്‍.
● മുന്‍പും ഇവിടെ ട്രെയിനുകള്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.
ലാഹോര്‍: (KVARTHA) പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ ബന്ദികളാക്കിയവരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യ സ്വതന്ത്രമാക്കാന്‍ പോരാടുന്ന സായുധസംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ മോചിപ്പിച്ചതായി 'റേഡിയോ പാക്കിസ്ഥാന്‍' റിപ്പോര്‍ട്ട് ചെയ്തു.
പാക്ക് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. സൈന്യം ഇടപെട്ടാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം വ്യോമാക്രമണം നടത്തി.
ചൊവ്വാഴ്ചയാണ് ട്രെയിന്‍ ബിഎല്‍എ റാഞ്ചിയത്. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയില്‍നിന്ന് വടക്കന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ പെഷാവറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് മഷ്‌കഫ് തുരങ്കത്തില്‍ ആക്രമിക്കപ്പെട്ടത്. ബിഎല്‍എയുടെ ചാവേര്‍സംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ഒന്‍പത് കോച്ചുള്ള ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 182 യാത്രക്കാരെയാണ് വിഘടനവാദികള്‍ ബന്ദികളാക്കിയത്. ബന്ദികളില്‍ പാക്ക് സൈന്യം, പൊലീസ്, ഭീകര വിരുദ്ധ സേന (എടിഎഫ്), പാക്ക് ചാരസംഘടന ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) എന്നിവയുടെ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും വിട്ടയച്ചതായി ബിഎല്‍എ വ്യക്തമാക്കി.
pic.twitter.com/gkx4umeSgO
— Dr.Manoj Pandey (@mpandey03) March 11, 2025
Most shameful #TrainHijack with 182 well armed soldiers commandos of Pakistan by #BalochLiberationArmy and after 7 hours no signal to rescue them nor a single shot fired by brave well armed #PakistanArmy Hoastages 🤣🤣
ട്രെയിനിലെ 11 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രെയിനില്‍ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞതായും വിവരമുണ്ട്. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
മലനിരകള്‍ക്കിടയിലൂടെയുള്ള പാതയില്‍ 17 തുരങ്കങ്ങളുണ്ട്. എട്ടാമത്തെ തുരങ്കത്തിന്റെ കവാടത്തില്‍ സായുധസംഘം ട്രെയിനിനു നേരെ വെടിവച്ച് യാത്രക്കാരെ ബന്ദികളാക്കുകയായിരുന്നു. ലോക്കോപൈലറ്റിന് ഗുരുതരമായി പരുക്കേറ്റു. പാക്ക് സൈന്യത്തിന്റെ ഡ്രോണും സംഘം വെടിവച്ചിട്ടു. ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ അകപ്പെട്ട നിലയിലാണ്. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതിര്‍ത്തി പ്രവിശ്യ
വിസ്തൃതിയില്‍ പാക്കിസ്ഥാന്റെ മൂന്നില്‍ രണ്ടോളം വരുന്ന മേഖലയാണ് ബലൂചിസ്ഥാന്‍. എന്നാല്‍, പാക്ക് ജനസംഖ്യയുടെ അഞ്ചിലൊന്നേ ഇവിടെയുള്ളൂ. പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നമായ മേഖലയെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് കാല്‍ നൂറ്റാണ്ടു മുന്‍പാണ് ബിഎല്‍എ സജീവമാകുന്നത്. മുന്‍പും ഇവിടെ ട്രെയിനുകള്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.
ഈ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
104 hostages were released after a train attack by Baloch separatists in Pakistan. The military conducted an operation, resulting in 16 separatists killed. The Jaffar Express was the targeted train.
#PakistanAttack #HostageRelease #Balochistan #TrainAttack #MilitaryOperation #BLA