Terror Attack | പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; കുട്ടികളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരുക്ക്

 
Terrorist Attack at Military Center in Pakistan; 15 Killed, 35 Injured
Terrorist Attack at Military Center in Pakistan; 15 Killed, 35 Injured

Photo Credit: Screenshot from a X Video by Pak Afghan Affairs

● ഇഫ്താര്‍ വിരുന്നിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. 
● ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് താലിബാന്‍ ഏറ്റെടുത്തു. 
● കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ ഭീകരരാണെന്ന് സൈന്യം. 
● സമീപത്തെ പള്ളി തകര്‍ന്നും നിരവധി പേര്‍ മരിച്ചു. 
● ഫെബ്രുവരി 28നും ചാവേര്‍ ബോംബ് സ്‌ഫോടനമുണ്ടായിരുന്നു. 

ലാഹോര്‍: (KVARTHA) പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് കുട്ടികളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് സാരമായി പരുക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. 

ചൊവ്വാഴ്ച രാത്രി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച വാഹനവുമായി രണ്ട് ചാവേറുകള്‍ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്നും കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഭീകരരാണെന്നും സൈന്യം അറിയിച്ചു. സൈനിക താവളത്തിലെ മതില്‍ തകര്‍ന്നതിന് പിന്നാലെ മറ്റു ഭീകരര്‍ അകത്തേക്ക് ഇരച്ചുകയറിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇഫ്താര്‍ വിരുന്നിന് തൊട്ടുപിന്നാലെയാണ് ബന്നു കന്റോണ്‍മെന്റില്‍ ആക്രമണമുണ്ടായത്. ഒരേസമയം രണ്ട് ചാവേര്‍ കാര്‍ ബോംബുകള്‍ ഉപയോഗിച്ചതായും ആറ് ഭീകരര്‍ ഉള്‍പ്പെട്ട ഏകോപിത ആക്രമണമാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. പ്രത്യാക്രമണത്തില്‍ ആറ് ഭീകരെ വധിച്ചതായി പൊലീസ് അറിയിച്ചു. 

സമീപത്തെ പള്ളി തകര്‍ന്നും നിരവധി പേര്‍ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അതേസമയം, പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അല്‍ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 


പ്രദേശത്തുനിന്നും കട്ടിയുള്ള പുക ആകാശത്തേക്ക് ഉയരുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം. ഫെബ്രുവരി 28ന്, ഇതേ പ്രവിശ്യയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ ബോംബ് സ്‌ഫോടനമുണ്ടായിരുന്നു. താലിബാന്‍ അനുകൂല പുരോഹിതന്‍ ഹമീദുല്‍ ഹഖ് ഹഖാനിയും നാല് അനുയായികളും കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Terrorist attack at military center in Khyber Pakhtunkhwa, Pakistan, kills 15, including 7 children, and injures 35. Jaish Al-Fursan claims responsibility.

#TerrorAttack, #Pakistan, #MilitaryBase, #Casualties, #KhyberPakhtunkhwa, #Terrorism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia