Protest | താനെയിലെ നഴ്‌സറി സ്കൂളിലെ പീഡനം: പൊലീസ് കേസെടുത്തു, ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ച് പ്രദേശവാസികള്‍
താനെ: (KVARTHA) മഹാരാഷ്ട്രയിലെ ബദ്ലാപുരിലെ (Badlapur) ഒരു നഴ്‌സറി സ്‌കൂളിൽ പഠിക്കുന്ന നാലു വയസ്സുള്ള രണ്ട് പെൺകുട്ടികളെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന (Molestation) പരാതിയിൽ പ്രതിഷേധം (Protest) ശക്തമായിരിക്കുകയാണ്. സ്‌കൂളിലെ ശുചീകരണ തൊഴിലാളിയായ (Cleaning Worker) അക്ഷയ് ഷിൻഡെ(24)യാണ് പീഡനം നടത്തിയതെന്നാണ് പരാതി.
പെൺകുട്ടികളിലൊരാൾ തന്റെ മുത്തച്ഛനോട് സംഭവം പറഞ്ഞതിനെ തുടർന്നാണ് പരാതി പുറത്ത് വന്നത്. പെൺകുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിലാണ് പ്രതിഷേധം ഉയർന്നത്.
തുടര്‍ന്ന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂളിലെ നിരവധി വീഴ്ചകൾ കണ്ടെത്തി. പെൺകുട്ടികളെ ശുചിമുറിയിൽ കൊണ്ടുപോകുന്നതിന് വനിതാ ജീവനക്കാരില്ലെന്നും സ്‌കൂളിലെ പല സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമാണെന്നും ആരോപിക്കുന്നു.
ഈ സംഭവത്തിൽ സുരക്ഷയെ സംബന്ധിച്ചും പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രദേശവാസികള്‍ ബദ്ലാപുരിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. സംഭവത്തില്‍ ആരോപനവിധേയനായ അക്ഷയ് ഷിൻഡെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
#ThaneChildAbuse #India #Protest #JusticeForChildren #SafetyForKids