ഓൺലൈൻ വഴി ഷൂ വാങ്ങുന്നതിനിടെ യുവാവിന് നഷ്ടമായത് 28,849 രൂപ; വിലാസം മാറ്റാൻ ഒരു രൂപ അടച്ചത് കെണിയായി
ADVERTISEMENT
● ഡൽഹിവറി ആപ്പിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്താണ് 2,100 രൂപയുടെ ഷൂ വാങ്ങിയത്.
● പരാതിയിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
● സമൂഹമാധ്യമങ്ങളിലെ ലിങ്കുകളും വാഗ്ദാനങ്ങളും പരിശോധിക്കണമെന്ന് മുന്നറിയിപ്പ്.
● ജോലിക്കും മറ്റും പണം ആവശ്യപ്പെട്ടാൽ കൈമാറരുതെന്ന് നിർദേശം.
● സൈബർ തട്ടിപ്പിന് ഇരയായാൽ 1930 നമ്പറിൽ ഉടൻ വിളിക്കാം.
കോഴിക്കോട്: (KVARTHA) ഓൺലൈൻ സൈറ്റിൽനിന്ന് ഷൂ വാങ്ങുന്നതിനിടെ യുവാവിന് നഷ്ടമായത് 28,849 രൂപ. ബംഗ്ളൂരു സ്വദേശിയായ 31-കാരനാണ് പണം നഷ്ടമായത്. ഡൽഹിവറി ആപ്പിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്താണ് 2,100 രൂപയുടെ ഷൂ വാങ്ങിയത്.
ഈ സമയം ഡെലിവറി വിലാസം മാറ്റാൻ യുവാവ് ശ്രമിച്ചു. ഇതിനായി ഒരു രൂപ ആദ്യം അടയ്ക്കാൻ സൈറ്റിൽനിന്ന് നിർദേശം ലഭിച്ചതിനനുസരിച്ച് പണം നൽകി. ഈ സമയത്താണ് യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 28,849 രൂപ നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സൈബർ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈൻ സാമ്പത്തിക-തൊഴിൽ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒ.എൽ.എക്സ്., വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിൽനിന്ന് ലഭിക്കുന്ന വാഗ്ദാനങ്ങൾ വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർനടപടി സ്വീകരിക്കുക.
പ്രമുഖ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള തൊഴിൽ പരസ്യങ്ങൾ മാത്രം കണ്ട് വിശ്വസിക്കരുത്. ബന്ധപ്പെട്ട സ്ഥാപനത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫോൺ നമ്പർ വഴിയോ ജോലി ഒഴിവുകൾ സ്ഥിരീകരിക്കേണ്ടതാണ്.
ജോലി നൽകുന്നതിനോ അഭിമുഖം നടത്തുന്നതിനോ സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രോസസിങ് ഫീസ്, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയവ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരുടെ തന്ത്രമാണ്. ഇത്തരം ആവശ്യങ്ങളെ സംശയത്തോടെ സമീപിക്കണം. ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കോ യു.പി.ഐ. ഐഡികളിലേക്കോ പണം കൈമാറാൻ ആവശ്യപ്പെട്ടാൽ നൽകാതിരിക്കുക.
പണം കൈമാറുന്നതിന് മുമ്പ് സ്ഥാപനത്തിൻ്റെ വിശ്വാസ്യതയും ജോലി വാഗ്ദാനത്തിൻ്റെ ആധികാരികതയും സ്ഥിരതയും പരിശോധിക്കണം. ഇത്തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ വൈകാതെ തന്നെ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ www(dot)cybercrime(dot)gov(dot)in എന്ന വെബ്സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: A 31-year-old Bengaluru native lost ₹28,849 while attempting to change the delivery address for a ₹2,100 shoe order placed through a Delhivery app link. After paying ₹1 as instructed on the site, the amount was debited from his bank account.
#Kvartha #CyberFraud #KozhikodeNews #OnlineScam #KeralaPolice #CyberSafety #MalayalamNews #AmmuNews
