Allegation | നവവധുവിന് പീഡനമെന്ന് പരാതി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു

 
Newlywed Woman Alleges Dowry Assault, Files Case Against Husband's Family
Newlywed Woman Alleges Dowry Assault, Files Case Against Husband's Family

Representational Image Generated by Meta AI

● ഭീമനടി പ്ലാച്ചിക്കരയിലെ അഖില ഹരികുട്ടനാണ് പരാതി നല്‍കിയത്. 
● നിരന്തരം ശാരീരിക-മാനസിക പീഡനം നടത്തിയെന്നാണ് പരാതി.
● 2024 നവംബര്‍ മൂന്നിനാണ് യുവതിയുടെ വിവാഹം നടന്നത്.

ചെറുപുഴ: (KVARTHA) കൂടുതല്‍ സ്വര്‍ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ഭീമനടി പ്ലാച്ചിക്കര തെള്ളത്തെ കേക്കടവന്‍ വീട്ടില്‍ അഖില ഹരികുട്ടന്റെ (24) പരാതിയിലാണ് കേസ്. 

ഇപ്പോള്‍ പരപ്പ ബിരിക്കുളം കൂടല്‍ നവോദയ നഗറില്‍ താമസിക്കുന്ന അഖിലയെ 2024 നവംബര്‍ മൂന്നിനാണ് എ.ടി.വി ദീപക്കിന് വിവാഹം ചെയ്തു കൊടുത്തത്. 

അന്ന് മുതല്‍ ഡിസംബര്‍ 3 വരെ ഒരു മാസക്കാലം ഭര്‍ത്താവ് ദീപക്, അച്ഛന്‍ എ ടി വി നാരായണന്‍, അമ്മ എം എസ് രാധാമണി, ബന്ധു എ ടി വി വൈഷ്ണവ് എന്നിവര്‍ നിരന്തരം ശാരീരിക-മാനസിക പീഡനം നടത്തിയെന്നാണ് പരാതി.

#dowry #kerala #india #stopdowry #womensrights #justiceforwomen #notodowry #abuse #violence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia