ഓടുന്ന ബസിൽ പ്രസവിച്ച 19-കാരി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു; ഭർത്താവെന്ന് അവകാശപ്പെട്ട ആളും കസ്റ്റഡിയിൽ

 
19-Year-Old Woman Allegedly Throws Newborn from Moving Bus After Childbirth
19-Year-Old Woman Allegedly Throws Newborn from Moving Bus After Childbirth

Photo Credit: X/Manish Jain

● കുട്ടി തൽക്ഷണം മരിച്ചതായി പോലീസ്.
● പർബാനിയിലാണ് സംഭവം നടന്നത്.
● കുട്ടിയെ വളർത്താൻ കഴിയില്ലെന്നാണ് മൊഴി.
● യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈ: (KVARTHA) ഓടിക്കൊണ്ടിരുന്ന ബസിൽ പ്രസവിച്ച 19 വയസ്സുകാരി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതായി പോലീസ്. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം നടന്നത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന ഭർത്താവെന്ന് അവകാശപ്പെട്ടയാളുടെ സഹായത്തോടെയാണ് കുട്ടിയെ ബസിന് പുറത്തേക്ക് എറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. കുട്ടി തൽക്ഷണം മരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. റിതിക ധിരെ എന്ന യുവതിയെയും അൽത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച (15.07.2025) രാവിലെയാണ് സംഭവം നടന്നത്. സ്ലീപ്പർ കോച്ച് ബസിന്റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് യുവതി മറ്റ് യാത്രക്കാരോട് പറഞ്ഞിരുന്നത്. കുട്ടിയെ തുണിയിൽ പൊതിഞ്ഞ് ബസിന്റെ ജനാലവഴി എറിഞ്ഞത് കണ്ട നാട്ടുകാരിലൊരാൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയും ഒപ്പമുണ്ടായിരുന്നയാളും പിടിയിലായത്.

'ഗർഭിണിയായിരുന്ന യുവതിക്ക് യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. പിന്നാലെ കുഞ്ഞിന് ജന്മം നൽകി. ദമ്പതികൾ കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് വാഹനത്തിൽ നിന്നു പുറത്തേക്ക് എറിഞ്ഞു,'-ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബസിന് മുകളിലും താഴെയും ബർത്തുകളുണ്ടായിരുന്നു. കുട്ടിയെ വളർത്താൻ കഴിയില്ലെന്നതിനാലാണ് ഉപേക്ഷിച്ചതെന്ന് ഇരുവരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. പർബാനി സ്വദേശികളായ ഇവർ ഒരു വർഷത്തിലേറെയായി പുണെയിലാണ് താമസിക്കുന്നത്. യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

ഓടുന്ന ബസിൽ നടന്ന ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Teenager allegedly throws newborn from moving bus.

#ChildAbandonment #CrimeNews #Maharashtra #NewbornMurder #BusCrime #PoliceArrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia