Arrested | ‘നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി’; രണ്ട് യുവാക്കള്‍ അറസ്റ്റിൽ
Aug 11, 2024, 10:51 IST
Image Generated by Meta AI
ADVERTISEMENT
നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി ആരോപണം, ആലപ്പുഴയില്‍ 2 പേര്‍ അറസ്റ്റില്‍, അന്വേഷണവുമായി പൊലീസ്
ആലപ്പുഴ: (KVARTHA) ചേർത്തല പൂച്ചാക്കലിൽ (Cherthala, Poochakkal) നടുക്കുന്ന സംഭവം. നവജാത ശിശുവിനെ കൊന്നു (Infant Killed)കുഴിച്ചുമൂടിയതായി ആരോപണം ഉയർന്നു. ഈ കേസിൽ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് (Caught).
പൂച്ചാക്കലിലെ ഒരു യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്നു കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ആൺസുഹൃത്തിന് കുഞ്ഞിനെ ഏൽപ്പിച്ചുവെന്നും, അയാളും സുഹൃത്തും ചേർന്ന് തകഴിയിലെ കുന്നുമ്മലിൽ കുഞ്ഞിനെ മറവു ചെയ്തെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
ഈ ഞെട്ടിക്കുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.#newbornmurder #alappuzha #crime #justice
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
