ന്യൂയോർക്കിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 4 പേർ മരിച്ചു, 'അക്രമി ജീവനൊടുക്കി'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 345 പാർക്ക് അവന്യൂവിലെ കെട്ടിടത്തിലാണ് സംഭവം.
● ആക്രമണ കാരണം അവ്യക്തം.
● ബോംബ് സ്ക്വാഡ് സ്ഥലത്ത്.
● ജീവനക്കാരെ സുരക്ഷിതരാക്കി.
വാഷിങ്ടൺ: (KVARTHA) ന്യൂയോർക്ക് നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. 345 പാർക്ക് അവന്യൂവിലെ ഒരു കെട്ടിടത്തിലാണ് തിങ്കളാഴ്ച (28.07.2025) യുഎസ് പ്രാദേശിക സമയം വൈകിട്ട് ആറരയോടെ വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് പ്രദേശവാസികളും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. വെടിവെപ്പിന് ശേഷം അക്രമി ജീവനൊക്കിയെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണ കാരണം ഇതുവരെ വ്യക്തമല്ല.
വെടിവെപ്പും അന്വേഷണവും
ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളായ ബ്ലാക്സ്റ്റോൺ, നാഷണൽ ഫുട്‌ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമി തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്.
ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസുകാർ എത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായും പോലീസ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ലഭിക്കുന്ന വിവരം.
ന്യൂയോർക്കിലെ ഈ വെടിവെപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത്തരം അക്രമങ്ങൾ തടയാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?
Article Summary: New York shooting: 4 dead including officer, assailant commits suicide.
#NewYorkShooting #USCrime #PoliceOfficerKilled #GunViolence #NYCNews #PublicSafety
