Killed | മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപണം; 'ഡെല്‍ഹിയില്‍ 19കാരനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി'
ന്യൂഡെല്‍ഹി: (www.kvartha.com) മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് 19കാരനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതായി റിപോര്‍ട്. ഇസ്ഹര്‍ എന്ന യുവാവാണ് മരിച്ചത്. ഡെല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ് കൊണ്ടും മര്‍ദിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതെന്നും സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ഡെല്‍ഹി പൊലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശഹ്സാദ ബാഗിലെ തെരുവില്‍ ഒരു മൃതദേഹം കിടക്കുന്നതിനെക്കുറിച്ച് സരായ് റോഹില്ല സ്റ്റേഷനില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹത്തിലാകെ മുറിവുകളുള്ളതായി കണ്ടെത്തി. കൊല്ലപ്പെട്ട ഇസ്ഹറിന്റെ തലമുടിയും വെട്ടിയ നിലയിലായിരുന്നു.
സിസിടിവി പരിശോധിച്ചപ്പോഴാണ് ആള്‍ക്കൂട്ടം ഇസ്ഹറിനെ ക്രൂരമായി മര്‍ദിച്ചതായി കണ്ടെത്തിയത്. പുലര്‍ചെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ ചിലര്‍ മര്‍ദിച്ച് തുടങ്ങുന്നതും കണ്ടുനിന്ന ചിലര്‍ കൂടി മര്‍ദിക്കാനായി ഒപ്പം ചേര്‍ന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പ്രതികള്‍ ഇയാളുടെ തലമുടി കത്രിക ഉപയോഗിച്ച് വെട്ടിനീക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്. യുവാവിന്റെ മൃതദേഹം സബ്സി മാണ്ഡി മോര്‍ചറിയിലേക്ക് മാറ്റി.
You Might Also Like:ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫെബ്രുവരി 12ന്; ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം
Keywords: New Delhi, News, National, Killed, Crime, attack, New Delhi: 19 year old killed by mob.