Application | ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫെബ്രുവരി 12ന്; ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഐഐടികളില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് (JAM-2023) ഫെബ്രുവരി 12ന് ദേശീയതലത്തില്‍ നടത്തും. ഈ കംപ്യൂടര്‍ അധിഷ്ഠിത പരീക്ഷയില്‍ ബയോടെക്‌നോളജി, കെമിസ്ട്രി, ഇകനോമിക്‌സ്, ജിയോളജി, മാതമാറ്റികല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാതമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ പേപറുകളുണ്ട്. ഇതില്‍ രണ്ടെണ്ണം തിരഞ്ഞെടുക്കാം.

Aster_MIMS

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വടകര പരീക്ഷാ കേന്ദ്രങ്ങളാണ്. ബ്രോഷര്‍ https://jam(dot)iitg(dot)ac(dot)inല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായി ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം.

Application | ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫെബ്രുവരി 12ന്; ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം

അപേക്ഷ ഫീസ് ഒരു പേപറിന് 1800 രൂപ. രണ്ട് പേപറിന് 2500 രൂപ. വനിതകള്‍ക്കും എസ് സി/എസ് ടി/പി ഡബ്ല്യു ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും യഥാക്രമം 900, 1250 രൂപ വീതം മതി. അകാഡമിക് മികവോടെ ശാസ്ത്രവിഷയങ്ങളിലും മറ്റും ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2023 സെപ്റ്റംബര്‍ ഒന്നിനകം യോഗ്യത സര്‍ടിഫികറ്റ് ഹാജരാക്കിയാല്‍ മതി.

You Might Also Like:
സൗന്ദര്യ രജനികാന്തിന് ആണ്‍കുഞ്ഞ് പിറന്നു; പേരും പ്രഖ്യാപിച്ചു

Keywords: Thiruvananthapuram, News, Kerala, Application, Job, IIT JAM 2023 application process begins.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia