Protest | നെന്മാറ ഇരട്ടക്കൊലപാതക കേസ്; പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച 14 പേര്‍ക്കെതിരെ കേസ്


● മനഃപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്ന് പൊലീസ്.
● സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി.
● നെന്മാറ ഇരട്ടകൊല കേസ് പ്രതി ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍.
പാലക്കാട്: (KVARTHA) നെന്മാറ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്നുപേരെ അരുംകൊല ചെയ്ത കേസിലെ പ്രതിയായ ചെന്താമരയെ പിടികൂടിയപ്പോള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് 14 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധര്‍മന്‍, രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഗേറ്റ്, മതില്‍ എന്നിവ തകര്‍ത്ത് 10000 രൂപയുടെ നഷ്ടം വരുത്തി, സ്റ്റേഷന്‍ പരിസരത്ത് മനഃപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കൃഷ്ണദാസിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്.
ചെന്താമരയെ വിട്ടുകിട്ടണമെന്നും പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ചപ്പോള്‍ തള്ളിക്കയറിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പൊതുമുതല്‍ നശിപ്പിച്ചെന്നും മനഃപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (54), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ചൊവ്വാഴ്ച രാത്രി ചെന്താമരയെ അറസ്റ്റ് ചെയ്തത്. സുധാകരന്റെ ഭാര്യ സജിതയെ 2019ല്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പിന്നാലെ ഈ ഇരട്ടക്കൊലപാതകം നടത്തിയത്. ക്രൂരകൃത്യങ്ങളില്‍ പ്രതിക്ക് പശ്ചാത്താപമില്ലെന്നും കൃത്യം നടത്തിയതില്‍ സന്തോഷിക്കുന്നത് പോലെയാണ് പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു. ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ് പ്രതി ചെന്താമര.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Case has been filed against 14 Congress workers who protested in front of the Nemmara police station in connection with the Nemmara double murder case. The case is for causing damage to property and creating a tense situation.
#NemmaraMurder #Protest #PoliceCase #Kerala #Crime #Arrest