നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ സംഘർഷം; പടക്കം പൊട്ടിക്കൽ തടഞ്ഞതോടെ കയ്യാങ്കളി, പൊലീസും മഹല്ല് കമ്മിറ്റിയും ഇടപെട്ടു

 
image of Kerala police vehicle

Photo Credit: Facebook/ Kerala Police Drivers

ADVERTISEMENT

● പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയ ശേഷം വരന്റെ നാട്ടിൽ നിന്നുള്ള മഹല്ല് കമ്മിറ്റി പ്രതിനിധികൾ നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിൽ വിവാഹം തുടർന്നു.
● രണ്ടാഴ്ച മുൻപ് ആയഞ്ചേരിക്ക് അടുത്തും സമാനമായ രീതിയിൽ വിവാഹവേദിയിൽ തർക്കവും സംഘർഷവും ഉണ്ടായിരുന്നു.

നാദാപുരം: (KVARTHA) കോഴിക്കോട് നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ സംഘർഷം. തൂണേരി പേരോട് നിന്നുള്ളയാളായിരുന്നു വരൻ. വരനൊപ്പം പടക്കവുമായി എത്തിയ സുഹൃത്തുക്കളും നാട്ടുകാരുമായാണ് സംഘർഷമുണ്ടായത്. വരൻ്റെ സുഹൃത്തുക്കൾ വധുവിൻ്റെ വീടിനടുത്ത് വെച്ച് വലിയ രീതിയിൽ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളത്തോടെ ആഘോഷമാക്കുകയുമായിരുന്നു.

Aster_MIMS

അമിതമായ ആഘോഷപ്രകടനം വധുവിൻ്റെ വീട്ടുകാർ ഇടപെട്ട് തടയുകയും വലിയ ശബ്ദമുണ്ടാക്കരുതെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ വാക്കുതർക്കവും സംഘർഷവുമായി. കയ്യാങ്കളിയായതോടെ വിവാഹച്ചടങ്ങ് അലങ്കോലപ്പെടുന്ന സ്ഥിതിയുമുണ്ടായി. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പൊലീസും മഹല്ല് കമ്മിറ്റിയും ഇടപെട്ടു; വിവാഹം തുടർന്നു

ഒടുവിൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഘർഷത്തിന് പിന്നാലെ വരൻ്റെ സുഹൃത്തുക്കളെ വീട്ടിലേക്ക് കയറ്റില്ലെന്ന നിലപാട് വധുവിൻ്റെ വീട്ടുകാർ എടുത്തു. തുടർന്ന് വരൻ്റെ നാട്ടിൽ നിന്നുള്ള മുസ്‌ലിം ജമാഅത്തിൻ്റെ മഹല്ല് കമ്മിറ്റിയിൽ നിന്നുള്ളവരെത്തി ഇരുവീട്ടുകാരുമായി നടത്തിയ അനുരഞ്ജന ചർച്ചകൾക്ക് ശേഷമാണ് വിവാഹച്ചടങ്ങ് തുടർന്നത്.

രണ്ടാഴ്ച മുൻപ് ആയഞ്ചേരിക്ക് അടുത്തും സമാന സംഭവം

രണ്ടാഴ്ച മുൻപ് ആയഞ്ചേരിക്ക് അടുത്തും സമാനമായ രീതിയിൽ വധുവിൻ്റെ വീട്ടിലേക്ക് വരനൊപ്പമെത്തിയ കൂട്ടുകാരും നാട്ടുകാരുമായി തർക്കവും സംഘർഷവും ഉണ്ടായിരുന്നു. അന്ന് വധുവിൻ്റെ അമ്മയടക്കമുള്ളവർ വേദിയിൽ ബോധംകെട്ട് വീഴുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: A clash broke out during a wedding in Nadapuram, Kozhikode, between locals and friends of the groom from Thuneri Perode after the bride's family objected to firecrackers and loud band music near the house. Police intervened to restore calm, and Mahal committee members mediated talks after the bride's family barred the groom's friends, allowing the ceremony to proceed. 

#Kvartha #NadapuramNews #KozhikodeNews #WeddingClash #ViralVideoKerala #KeralaPolice #SocialAwareness #MalayalamNews #LocalNewsKerala #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
John Varghese
John Varghese

308 Articles

Tags

Share this story

wellfitindia