Crime | മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്


● ചവറ്റുകുട്ടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
● ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
● ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.
● ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുംബൈ: (KVARTHA) ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമമുറിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ഞെട്ടലുളവാക്കുന്നു. ചവറ്റുകുട്ടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിക്കുന്നത്. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ മുംബൈ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുക്കുന്നത്. കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് മെഡിക്കല്‍ അധികൃതര്‍ സ്ഥിരീകരിച്ചത്.
ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഏതെങ്കിലും തരത്തില്‍ സൂചന ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയും ചെയ്യുകയാണ് പൊലീസ് ഉദ്യോഗസ്ഥര്‍.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
The body of a newborn was found in a trash can in a restroom at Mumbai's Chhatrapati Shivaji Maharaj International Airport. Police are investigating, reviewing CCTV footage to uncover details.
#MumbaiAirport, #NewbornDeath, #PoliceInvestigation, #CrimeNews, #Tragedy, #Maharashtra