Killed | ജര്‍മനിയില്‍ നഗര വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കിടെ ആക്രമണം; 3 പേര്‍ കുത്തേറ്റ് മരിച്ചു
സോലിങ്കൻ: (KVARTHA) ജർമ്മനിയിലെ സോലിങ്കൻ (Solingen) നഗരത്തിൽ നടന്ന വാർഷികാഘോഷത്തിനിടെ (Festival) ആക്രമണം നടന്നു. കുത്തേറ്റ് മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. നഗരത്തിലെത്തിയ അക്രമി ഒറ്റയ്ക്കായിരുന്നുവെന്നും ആളുകളെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
പൊലീസ് പറയുന്നതനുസരിച്ച്, ഈ ആക്രമണം ആസൂത്രിതമായിരുന്നു എന്നാണ് സൂചന. എന്നാൽ ഇത് ഒരു ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
സംഭവ സ്ഥലത്ത് പൊലീസ് പട്രോളിങ് തുടരുകയാണ്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകളുടെ ആദ്യ ദിനമായിരുന്നു വെള്ളിയാഴ്ച. പരിപാടികളിൽ പങ്കെടുക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
സോലിങ്കനിലെ മേയർ ടിം കുർസ്ബാക്ക് സമൂഹ മാധ്യമത്തിൽ കുറിച്ചത്, എല്ലാവരും ചേർന്ന് ആഘോഷിച്ച സമയത്ത് ഇത്തരമൊരു ദുരന്തം ഉണ്ടായതിൽ വളരെ സങ്കടമുണ്ടെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നുമാണ്.
#Germany #knifeattack #Solingen #festival #deaths #injuries #attacker #investigation