Allegation | റിസോര്‍ട്ടില്‍ വച്ച് പീഡിപ്പിച്ചതായി 40കാരിയുടെ പരാതി; കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനിരത്‌ന ഉള്‍പെടെ 7 പേര്‍ക്കെതിരേ ബലാത്സംഗക്കേസ്

 
Molest case against Karnataka BJP MLA Munirathna
Molest case against Karnataka BJP MLA Munirathna

Photo Credit: X/Munirathna

● ഒരു മാസത്തിനിടെ മൂന്നാമത്തെ എഫ്ഐആര്‍.
● നേരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

ബെംഗ്‌ളൂരു: (KVARTHA) പീഡനം, വധഭീഷണി, ജാതീയമായ അധിക്ഷേപം എന്നിവ ആരോപിച്ച് മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇതിനകം ജയിലില്‍ കഴിഞ്ഞിരുന്ന കര്‍ണാടക ബിജെപി എംഎല്‍എയും (BJP MLA) മുന്‍ മന്ത്രിയുമായ മുനിരത്‌ന (Munirathna) ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു.

ബലാത്സംഗ കേസില്‍ ഐപിസി 354 എ, 354 സി, 376, 506, 504, 120 (ബി), 149, 384, 406, 308 എന്നീ വകുപ്പുകള്‍ പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിജയകുമാര്‍, സുധാകര, കിരണ്‍ കുമാര്‍, ലോഹിത് ഗൗഡ, മഞ്ജുനാഥ്, ലോകി എന്നിവരാണ് മറ്റ് പ്രതികള്‍. 

രാമനഗര ജില്ലയിലെ കഗ്ഗലിയപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍വച്ച് 40 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച രാത്രിയാണ് എംഎല്‍എയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ അതിജീവിത പൊലീസില്‍ പരാതിയുമായെത്തിയത്. 

ഒരു സ്വകാര്യ റിസോര്‍ട്ടില്‍വെച്ച് എംഎല്‍എയും മറ്റ് പ്രതികളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഈ സംഭവം പുറത്ത് പറഞ്ഞാല്‍ എംഎല്‍എയും സംഘവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. 

രാജരാജേശ്വരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ മുനിരത്‌നയ്ക്കെതിരെ ഒരു മാസത്തിനിടെ മൂന്നാമത്തെ എഫ്ഐആറാണിത്. നേരത്തെ, ബിബിഎംപി കരാറുകാരനെ കൈക്കൂലി ചോദിച്ച് ഭീഷണിപ്പെടുത്തിയതിനും ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും മുനിരത്‌നയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

#molest #assault #India #Karnataka #BJP #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia