Theft | അലന്‍ വാക്കറിന്റെ സംഗീത നിശയ്ക്കിടെയുണ്ടായ മോഷണം; നഷ്ടപ്പെട്ട 23 ഫോണുകള്‍ തിരിച്ച് കിട്ടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മോഷണം നടന്നത് ഡാന്‍സിനിടയില്‍.
● കവര്‍ച്ചയ്ക്ക് പിന്നില്‍ ഡല്‍ഹി, മുംബൈ സംഘം.
● പ്രതികളെ പിടികൂടിയ പോലീസുകാര്‍ക്ക് പാരിതോഷികം.
കൊച്ചി: (KVARTHA) ഈ മാസം ആറിന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലായിരുന്നു അലന്‍ വാക്കറിന്റെ (Alan Walker) നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടി നടന്നത്. പരിപാടിയില്‍ 39 മൊബൈല്‍ ഫോണുകളായിരുന്നു മോഷണം പോയത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളായിരുന്നു. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമാലദിത്യ പറയുന്നത്: മൊബൈല്‍ ഫോണ്‍ മോഷണകേസില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റിലായി. പ്രതികളില്‍ രണ്ട് പേരെ കൊച്ചിയില്‍ എത്തിച്ചു. ഡല്‍ഹി സ്വദേശികളായ നാല് അംഗസംഘവും മുംബൈയില്‍ നിന്നുള്ള നാല് അംഗ സംഘവും ഉള്‍പ്പെടെയാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.
ഡല്‍ഹിയില്‍ നിന്നുള്ളവര്‍ ആറാം തീയതി ട്രെയിന്‍ മാര്‍ഗവും മുംബൈയില്‍ നിന്നുള്ളവര്‍ വിമാനം വഴിയുമാണ് എത്തിയത്. ഏഴാം തീയതി മടങ്ങുകയും ചെയ്തു. പിടിയിലായ അത്തിബുര്‍ റഹ് മാനെതിരെ എട്ട് കേസുകളും വസിം അഹമ്മദിനെതിരെ നാല് കേസുകളും ഉണ്ട്. ശ്യാം ബല്‍വാലനെതിരെ ഏഴ് കേസുകളും സണ്ണി ബോലാ യാദവിനെതിരെ നാല് കേസുകളുമുണ്ട്. വസിം അഹമ്മദിനെയാണ് ആദ്യം പിടികൂടിയത്.
ഡാന്‍സിനിടയിലാണ് വമ്പന്‍ മോഷണം നടന്നത്. ഡല്‍ഹിയില്‍ നിന്ന് 20 ഫോണും മുംബൈയില്‍ നിന്ന് 3 ഫോണുമായി ആകെ നഷ്ടമായ 39 ഫോണുകളില്‍ 23 എണ്ണം തിരികെ ലഭിച്ചു. അതേസമയം, കൊച്ചിയില്‍ നിന്ന് മോഷ്ടിച്ച എത്ര ഫോണ്‍ തിരികെ ലഭിച്ചുവെന്ന് പറയാറായിട്ടില്ല. മുളവുകാട് സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടിയ പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് കമ്മീഷണര്‍ പുട്ട വിമാലദിത്യ കൂട്ടിച്ചേര്‍ത്തു.
#AlanWalker #Kochi #concert #theft #robbery #India #mobilephones #police
