Recovery | പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് കഴിഞ്ഞ ദിവസം കാണാതായ 3 പെണ്‍കുട്ടികളെയും കണ്ടെത്തി


● തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍നിന്നാണ് 14 കാരിയെ കണ്ടെത്തിയത്.
● നാട്ടുകല്‍ ഭാഗത്തുനിന്നും 17 കാരിയെ കണ്ടെത്തി.
● മറ്റൊരു പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍നിന്നും കിട്ടി.
പാലക്കാട്: (KVARTHA) കഴിഞ്ഞ ദിവസം നിര്‍ഭയ (Nirbhaya) കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും കണ്ടെത്തി. തമിഴ്‌നാട്ടിലെ (Tamil Nadu) ബന്ധുവീട്ടില്‍നിന്നാണ് 14 കാരിയെ കണ്ടെത്തിയത്. രാവിലെ നാട്ടുകല്‍ ഭാഗത്തുനിന്നും 17 കാരിയെയും കണ്ടെത്തിയിരുന്നു. 17കാരിയുമായി മറ്റൊരു പെണ്‍കുട്ടി ഇന്നലെ ഉച്ചയോടെ സ്വന്തം വീട്ടില്‍ എത്തുകയായിരുന്നു.
നാല് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ഇവര്‍ പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വീട്ടിലേക്കു മടങ്ങിപ്പോകണമെന്ന ആഗ്രഹം കൊണ്ടാണ് നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിയതെന്നാണ് ആദ്യം വീട്ടിലെത്തിയ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചത്.
ഇക്കഴിഞ്ഞ 17ന് രാത്രിയാണ് ജില്ലാ ആശുപത്രിക്ക് സമീപത്തെ സര്‍ക്കാരിന് കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തില്‍നിന്നു സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ചു മൂവരും പുറത്തുപോയത്. ഇതില്‍ രണ്ടു പേര്‍ പോക്‌സോ അതിജീവിതകളാണെന്ന് പൊലീസ് പറഞ്ഞു.
#missingchildren #foundsafe #childwelfare #NirbhayaHome #Palakkad #rescue