ഹോട്ടലിലെ ഹൗസ് കീപ്പറായി ഒളിവിൽ; മണിപ്പുർ കലാപ പ്രതി തലശ്ശേരിയിൽ പിടിയിലായത് നാടകീയമായി

 
NIA Arrests Meitei Youth in Thalassery for Involvement in Manipur Violence
NIA Arrests Meitei Youth in Thalassery for Involvement in Manipur Violence

Photo Credit: X/Lenlai Eimi

● അറസ്റ്റിലായത് മെയ്‌തെയ് വിഭാഗക്കാരൻ രാജ്കുമാർ മൈപാക് സംഘൻ.
● 'സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.'
● 11 ദിവസം മുൻപാണ് തലശ്ശേരിയിൽ എത്തിയത്.
● ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘമാണ് അറസ്റ്റ് ചെയ്തത്.
● പ്രതിയെ കൊച്ചിയിലെത്തിച്ച ശേഷം ഡൽഹിക്ക് കൊണ്ടുപോയി.
● സംസ്ഥാനത്ത് വ്യാപകമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.

തലശ്ശേരി: (KVARTHA) മണിപ്പുര്‍ കലാപത്തിലെ പ്രതികളിലൊരാളെ തലശ്ശേരിയില്‍നിന്ന് അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ സംഘം (എന്‍ഐഎ). മെയ്‌തെയ് വിഭാഗക്കാരനായ രാജ്കുമാര്‍ മൈപാക് സംഘനാണ് (32) പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം നഗരത്തിലെ ഒരു ഹോട്ടലില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതിയെ ഡല്‍ഹിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

സ്ത്രീകളെ കൊലപ്പെടുത്തിയതടക്കമുള്ള കേസിലെ പ്രതിയായ ഇയാള്‍ തലശ്ശേരിയിലെ ഒരു ഹോട്ടലില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 11 ദിവസം മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരുവില്‍നിന്ന് വരുന്നുവെന്നാണ് പറഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ തിരൂരില്‍ ജോലി ചെയ്തതിന് ശേഷം തലശ്ശേരിയിലെത്തിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

പ്രതിയെ കൊച്ചിയിലെത്തിച്ച ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും സൂചനയുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎ സംഘം ലോക്കല്‍ പോലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തുടരന്വേഷണത്തിനായി എന്‍ഐഎ ഇംഫാല്‍ യൂണിറ്റിന് കൈമാറും. പ്രതി കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു.

മണിപ്പുർ കലാപത്തിലെ പ്രതി കേരളത്തിൽ ഒളിവിൽ കഴിഞ്ഞത് ഞെട്ടലുളവാക്കുന്നു. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വാർത്ത ഷെയർ ചെയ്യുക.

Article Summary: The NIA arrested a Meitei youth, Rajkumar Maipak Sangwan (32), in Thalassery for his involvement in the Manipur violence. Accused of crimes including the murder of women, he was working at a hotel in Thalassery. The arrest was made by NIA officials from Delhi.

#ManipurViolence, #NIAArrest, #Thalassery, #MeiteiYouth, #Kerala, #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia