Conviction | മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പിതാവിന് മരണം വരെ തടവ്; 15 ലക്ഷം പിഴയും വിധിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
● 2019-ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
● 'പിതാവ് കുറ്റം മറ്റൊരാളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു'
കണ്ണൂർ: (KVARTHA) 13 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പിതാവിന് കോടതിയുടെ കടുത്ത ശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലാണ് പോക്സോ കോടതി പ്രതിക്ക് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജ് ആർ രാജേഷാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഗർഭിണിയായതോടെ വീടിനടുത്തുള്ള 15 കാരനാണ് ഇതിനുത്തരവാദിയെന്ന് ഇയാൾ മകളെ ഭീഷണിപ്പെടുത്തി പറയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിതാവ് തന്നെയെന്ന് പൊലീസ് കണ്ടെത്തിയത്. റിമാൻഡിലായിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് പോയി. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ വിധി പറയേണ്ടിയിരുന്ന കേസ് പ്രതി സ്ഥലത്തില്ലാത്തതിനാൽ മാറ്റി വയ്ക്കുകയായിരുന്നു.
അടുത്തിടെ ഇയാൾ നാട്ടിലെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും വിധിപറയുകയുമായിരുന്നു. രണ്ടു വകുപ്പുകളിലായി മരണം വരെ തടവ് ശിക്ഷയും മറ്റൊരു വകുപ്പിൽ 47 വർഷം തടവും 15 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തളിപ്പ്റമ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സിഐ എൻ കെ സത്യനാഥനാണ് കേസ് അന്വേഷണം നടത്തി തളിപ്പറമ്പ് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
#KannurCrime #POCSO #ChildProtection #JusticeServed #KeralaNews #LifeImprisonment
