Crime | കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ശുചിമുറി നടത്തിപ്പുകാരനെ കരിക്കുകൊണ്ട് അടിച്ചു കൊന്നുവെന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം

 
Man Convicted of Killing KSRTC Bus Stand Toilet Cleaner
Man Convicted of Killing KSRTC Bus Stand Toilet Cleaner

Photo: Arranged

● 120,000 രൂപ പിഴയും അടക്കണം.
● 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. 
● പ്രതി കൃത്യം നടത്തിയത് മദ്യലഹരിയിലെന്ന് കുറ്റപത്രം.

കണ്ണൂര്‍: (KVARTHA) കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ (Bus Stand) ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാംപ്രതി ചേലോറ ഗ്രാമ പഞ്ചായത് പരിധിയിലെ ഹരിഹരന് (Hariharan) കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി പ്രിന്‍സിപല്‍ സെഷന്‍സ് കോടതി വിധിച്ചത്. 

2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരനായിരുന്നു തിരുവനന്തപുരം തോന്നക്കല്‍ സ്വദേശിയായ സുനില്‍കുമാര്‍. ശുചിമുറി നടത്തിപ്പ് ചുമല വിട്ടുകൊടുക്കാത്ത വിരോധമാണ് സുനില്‍ കുമാറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനില്‍കുമാറിനെ ഒന്നാം പ്രതി ചേലോറ ഗ്രാമ പഞ്ചായത് പരിധിയിലെ ഹരിഹരന്‍ തോര്‍ത്തില്‍ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 

ജില്ലാ സെഷന്‍സ് ജഡ്ജ് കെടി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. കേസില്‍ ജില്ലാ ഗവ. പീഡര്‍ അഡ്വ. കെ അജിത്ത് കുമാരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. സുനില്‍ കുമാറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരി സ്വദേശി പി വിനോദ് കുമാറിനെയും ആക്രമിച്ചിരുന്നു. മദ്യലഹരിയിലാണ് പ്രതി അക്രമം നടത്തിയതെന്നാണ് പൊലീസ് സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

#KSRTC #Kannur #murder #Kerala #justice #crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia