Conviction | വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതി; ബന്ധുവായ യുവാവിന് 7 വര്‍ഷം കഠിന തടവും പിഴയും
● 33 കാരനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്
● 2023 ഫെബ്രുവരിയിലാണ് സംഭവം നടന്നത്.
● അതിജീവിതയുടെ സഹോദരനാണ് പൊലീസിനെ അറിയിച്ചത്.
തൃശൂര്‍: (KVARTHA) വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബന്ധുവായ യുവാവിനെ ശിക്ഷിച്ചു. കുന്നംകുളം പോക്‌സോ കോടതിയാണ് ഏഴ് വര്‍ഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയും വിധിച്ചത്.
ഭര്‍ത്താവും മക്കളുമായി കഴിയുന്ന യുവതിയെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തെത്തി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയാണ് അതിക്രമം കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. വെളിയംങ്കോട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ 33കാരനാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്.
കേസില്‍ 18 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയത് വടക്കേക്കാട് ഇന്‍സ്‌പെക്ടര്‍ അമൃതരംഗനാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ എസ്. ബിനോയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗ്രേഡ് എ എസ്‌ഐ ഗീതയും ഹാജരായി.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവമറിഞ്ഞ അതിജീവിതയുടെ സഹോദരന്‍ വടക്കേക്കാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദുവാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
#assault #justice #Kerala #India #crime #conviction #court