Arrest | കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
● തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
● ഇയാള്‍ സിപിഎം അനുഭാവിയാണെന്ന് കോണ്‍ഗ്രസ്.
തലശേരി: (KVARTHA) പിണറായി വെണ്ടുട്ടായിയില്‍ ഞായറാഴ്ച വൈകിട്ട് നാലിന്, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന പ്രിയദര്‍ശിനി സ്മാരക മന്ദിരവും സി വി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ്‌റൂം കെട്ടിടവും അടിച്ചു തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.
വിപിന്‍ രാജ് (24) എന്നയാളെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ സിപിഎം അനുഭാവിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
സിപിഎമ്മിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ടുതന്നെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പിന്നാലെ ഫേസ്ബുകില്‍ കുറിച്ചിരുന്നു. എത്ര ഗുണ്ടകളെ ഇറക്കി നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി അവിടെ ഉയര്‍ന്നു പറക്കും. അതിനു സാക്ഷിയായി പ്രിയദര്‍ശിനി മന്ദിരവും അവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#Vandalism, #Congress, #Thalassery, #Sudhakaran, #CPI, #Arrest