Crime | 'കാലിന് പരുക്കേറ്റ മയിലിനെ വീട്ടുമുറ്റത്തുനിന്നും എറിഞ്ഞുകൊന്ന് കറിവെച്ചു'; ഒരാള്‍ അറസ്റ്റില്‍

 
Accused person arrested for killing a peacock

Photo: Supplied

മയില്‍ മാംസവും പിടിച്ചെടുത്തു.

കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ മയിലിനെ കൊന്ന് കറിവെച്ചുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് കാലിന് പരുക്കേറ്റ് വീടിന് മുന്നിലെത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടിയതെന്നാണ് വിവരം. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോമസാണ് (Thomas) അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: കാലിന് പരുക്കുള്ളതിനാല്‍ നടക്കാന്‍ പ്രയാസപ്പെടുകയായിരുന്ന മയിലിന് നേരെ
തോമസ് മരക്കൊമ്പ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയില്‍ ചത്തു. തുടര്‍ന്ന് ചത്ത മയിലിനെ കറിവയ്ക്കുകയായിരുന്നു. തോമസിന്റെ വീട്ടില്‍ നിന്ന് മയില്‍ മാംസവും പിടിച്ചെടുത്തു. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. ഇത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

#PeacockKilling #AnimalCruelty #KeralaCrime #WildlifeConservation #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia