Crime News | ആദ്യ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിങ്കളാഴ്ച പാട്യത്താണ് സംഭവം നടന്നത്.
● 'പ്രണയിച്ച് വിവാഹിതരായതായിരുന്നു.'
● പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍: (KVARTHA) ആദ്യ ഭാര്യയെ റോഡില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ കതിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എം പി സജു (43) എന്നയാളാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ പാട്യത്താണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത് ഇങ്ങനെ: 'സജുവും ലിന്റയും (34) 2011-ല്‍ പ്രണയിച്ച് വിവാഹിതരായതായിരുന്നു. എന്നാല്‍, സജുവിന്റെ പീഡനം കാരണം ഇവര്‍ പലതവണ വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. ലിന്റയുടെ ഒരു ബന്ധു മരിച്ചതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ ലിന്റയെ 2024-ല്‍ സജു വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് ലിന്റയുടെ വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിച്ചിരുന്നു.
ഇതറിഞ്ഞ സജു ലിന്റയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതിനെതിരെ ലിന്റ കതിരൂര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോവുകയായിരുന്ന ലിന്റയെ സജു കാറില്‍ പിന്തുടര്‍ന്ന് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ലിന്റയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സജു ഒരു വീട്ടില്‍ ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇയാളെ പിടികൂടി.
കതിരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് കണ്ടമ്പേത്താണ് കേസ് അന്വേഷിച്ചത്. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് നാം എന്ത് ചെയ്യണം?
Man in Kannur, Kerala, has been arrested for attempting to assault woman. The accused had been attacking the woman.