Crime | തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് മൃതദേഹം ആംബുലന്‍സില്‍ ഉപേക്ഷിച്ചതായി പരാതി

 
Young man abducted and killed in Thrissur
Young man abducted and killed in Thrissur

Image Credit: Facebook/Kerala Police

● കൊല്ലപ്പെട്ടത് കോയമ്പത്തൂര്‍ സ്വദേശി അരുണ്‍.
● സുഹൃത്ത് ശശാങ്കനും മര്‍ദനമേറ്റു.
● 3 പേരാണ് പ്രതികളെന്ന് പൊലീസ്. 

തൃശൂര്‍: (KVARTHA) കയ്പമംഗലത്ത് (Kaipamangalam) യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് (Abducted and Killed) മൃതദേഹം ആംബുലന്‍സില്‍ ഉപേക്ഷിച്ചതായി പരാതി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (Arun-40) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കാറിലെത്തിയ സംഘം അരുണിനെ മര്‍ദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലന്‍സ് വിളിച്ച് വരുത്തുകയായിരുന്നു. നാലംഗ സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുണ്‍ നല്‍കാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാന്‍ വേണ്ടി പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.

അക്രമികള്‍ അരുണിന്റെ സുഹൃത്ത് ശശാങ്കനെയും മര്‍ദിച്ചു. വട്ടണാത്രയില്‍ എസ്റ്റേറ്റിനകത്തുവെച്ച് ഇരുവരെയും ബന്ദിയാക്കി മര്‍ദിക്കുകയായിരുന്നു. അരുണ്‍ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലന്‍സ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ആംബുലന്‍സിനെ പിന്‍തുടരാമെന്ന് പറഞ്ഞ് പ്രതികള്‍ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ തിരയുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

#ThrissurCrime #KeralaCrime #MurderMystery #Abduction #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia