Crime | 'ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി ഭര്‍തൃമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി'; 23 കാരിയും ആണ്‍സുഹൃത്തും അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു.
● ഇളയ മകന് സംശയം തോന്നി പരാതി നല്‍കി.
● പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകം തെളിഞ്ഞു.
ചെന്നൈ: (KVARTHA) ഭര്‍തൃമാതാവിനെ അതിദാരുണമായി കൊലപ്പെടുത്തിയെന്ന കേസില്‍ 23 കാരിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് റാണിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഹോട്ടലില്‍നിന്ന് വാങ്ങിയ ഫ്രൈഡ്‌റൈസില്‍ ശ്വേത ഉറക്കഗുളിക പൊടിച്ച് ചേര്‍ത്ത് അത് റാണിക്ക് നല്‍കുകയായിരുന്നു. റാണി ഉറങ്ങിയശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു.
80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്‌മെറില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#murder #Chennai #crime #India #investigation
