Arrested | കോട്ടയത്ത് പോക്‌സോ കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (KVARTHA) ചിങ്ങവനത്ത് പോക്‌സോ കേസില്‍ യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയെ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ജു വി തോമസ് (46), ആലപ്പുഴ സ്വദേശി സനോ എം തോമസ് (41) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
സനോ എം തോമസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനായി ഇയാള്‍ക്ക് സഹായം ചെയ്തുകൊടുത്തതിനാണ് യുവതിയെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
ചിങ്ങവനം സ്റ്റേഷന്‍ എസ്എച്ഒ ആര്‍ പ്രകാശ്, എ എസ്‌ഐ ആസിയ, സിപിഒമാരായ രാജേഷ്, പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
