Hidden Camera | നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഫോണ്‍ ക്യാമറ ഓണാക്കി വെച്ചതായി പരാതി; കോട്ടയം മെഡിക്കല്‍ കോളജിലെ ട്രെയിനി പിടിയില്‍

 
Photo Representing Nursing Trainee Arrested for Placing Hidden Camera in Nurses' Room
Photo Representing Nursing Trainee Arrested for Placing Hidden Camera in Nurses' Room

Photo Credit: Website/Kerala Police

● മറ്റൊരു ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. 
● ഒരു മാസം മുന്‍പാണ് യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. 
● ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ്. 

കോട്ടയം: (KVARTHA) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സ്മാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ചുവെന്ന പരാതിയില്‍ നഴ്‌സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയില്‍. കോട്ടയം മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ആന്‍സണ്‍ ജോസഫിനെയാണ് ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

ഫോണ്‍ ചാര്‍ജ് ചെയ്യാനെന്ന വ്യാജേന ഇയാള്‍ ക്യാമറ ഓണ്‍ചെയ്ത് മുറിയില്‍ വയ്ക്കുകയായിരുന്നുവെന്നാണ് പരാതി. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ മറ്റൊരു ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരെയും ഗാന്ധിനഗര്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. 

ബിഎസ്സി നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഈ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Nursing trainee was arrested for placing a hidden camera in the nurses' changing room at Kottayam Medical College Hospital. He claimed to be charging his phone but was caught by a staff member.

#HiddenCamera #Arrest #PrivacyBreach #Kottayam #MedicalCollege #NursingTrainee

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia