Security | കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം; ആര്‍ജി കര്‍ കോളജ് ഹോസ്പിറ്റലിന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു
കൊല്‍ക്കത്ത: (KVARTHA) ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ (R G Kar Medical College and Hospital) യുവ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസിനെതിരെ സുപ്രീം കോടതി (Supreme Court) രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കേന്ദ്രസേനാ ഉദ്യോഗസ്ഥര്‍ (CISF) ആശുപത്രിയില്‍ പരിശോധന നടത്തി. ഇന്ന് രാവിലെ കോളേജിലെത്തിയ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്ത ഭാഗങ്ങളടക്കം പരിശോധിച്ചു. ഹോസ്പിറ്റലിന്റെ സുരക്ഷയും കേന്ദ്രസേന ഏറ്റെടുത്തു.
31 കാരിയായ യുവ ഡോക്ടറുട കൊലപാതകത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ ഓഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആശുപത്രിക്ക് നാശനഷ്ടം സംഭവിച്ചത്. മെഡിക്കല്‍ ഉപകരണങ്ങളടക്കം ആള്‍ക്കൂട്ടം നശിപ്പിച്ചു. സംഭവത്തില്‍ സിറ്റി പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ആശുപത്രിക്കെതിരായ ആക്രമണം നേരിടാന്‍ സംസ്ഥാനം തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
അക്രമത്തെ തുടര്‍ന്ന് ഭൂരിഭാഗം ഡോക്ടര്‍മാരും ആശുപത്രി വിട്ടതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാര്‍ക്ക് തിരിച്ചെത്താനും രോഗികളെ ചികിത്സിക്കാനും കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഇതിന് മറുപടിയായി, ആശുപത്രിക്ക് സുരക്ഷാ ഒരുക്കാന്‍ കേന്ദ്രസേന തയ്യാറാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിക്കുകയായിരുന്നു.
അതിനിടെ, കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള നടപടികളുമായി എത്തിയിരിക്കുകയാണ് സിബിഐ. സഞ്ജയ് ഘോഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും അതിനാല്‍ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഘോഷിന്റെ ഉത്തരങ്ങള്‍ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ചില ഉത്തരങ്ങളില്‍ വൈരുധ്യമുണ്ടെന്നും അതുകൊണ്ട് നുണ പരിശോധന നടത്തണമെന്നാണ് തീരുമാനമെന്നും സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപോര്‍ട് ചെയ്തു. നുണപരിശോധന നടത്താന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. ക്യാംപസിലെ സെമിനാര്‍ ഹാളില്‍ ഓഗസ്റ്റ് ഒന്‍പതിന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ശേഷമുള്ള സ്ഥിതിഗതികള്‍ നിയന്ത്രിച്ചത് സന്ദീപ് ഘോഷായിരുന്നു.
അതേസമയം, യുവഡോക്ടറുടെ കൊലപാതകത്തില്‍ ബംഗാളില്‍ എങ്ങും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധത്തില്‍ ഭാര്യ ഡോണയ്‌ക്കൊപ്പം മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ എക്‌സിലെ പ്രൊഫൈല്‍ പിക്ചര്‍ സൗരവ് ഗാംഗുലി കറുത്ത നിറത്തിലാക്കിയിരുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
#KolkataDoctorMurder, #RGKarMedicalCollege, #Protest, #JusticeForPriyanka, #WestBengal, #India