Outrage | നീതിക്കുവേണ്ടിയുള്ള പ്രതിഷേധം; കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബലാത്സംഗ കൊലയില്‍ അന്വേഷണം മന്ദഗതിയില്‍.
● സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല.
● പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ട് വരണം.
കൊല്‍ക്കത്ത: (KVARTHA) വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ ആശുപത്രിയില്‍ (RG Kar Hospital) നീതിക്കുവേണ്ടിയുള്ള പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ കൂട്ട രാജി. സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമ്പതോളം വരുന്ന മുതിര്‍ന്ന ഡോക്ടര്‍മാരും ഫാക്കല്‍റ്റി മെമ്പര്‍മാരുമാണ് രാജിവച്ചത്.

ബലാത്സംഗ കൊലയില്‍ അന്വേഷണം മന്ദഗതിയിലാണെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും രാജിക്കത്തില്‍ ഡോക്ടര്‍മാര്‍ പറയുന്നു. നിരാഹാരം നടത്തുന്ന ഡോക്ടര്‍മാരുടെ ആരോഗ്യസ്ഥിതി മോശമാവുകയാണ്. സര്‍ക്കാര്‍ മുന്നോട്ടുവന്ന് ഒരു പരിഹാരം കാണാന്‍ തയ്യാറാകണമെന്നും ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി സമവായത്തിലെത്താന്‍ ആര്‍ജി കര്‍ ആശുപത്രി അധികൃതര്‍ തയാറാകണമെന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജോലിക്കിടെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയാവുകയും ദാരുണമായി കൊല്ലപ്പെടുകയും ചെയ്‌തെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നത്. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
#RGKarHospital #doctorsresign #protest #justiceforvictim #medicalnegligence #WestBengal