Court Order | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി അനുമതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണയ്ക്ക് എത്താം.
● ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ ആയിരിക്കെ.
തലശേരി: (KVARTHA) ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വിചാരണ ദിവസങ്ങളില്‍ തലശേരി കോടതിയില്‍ എത്താനാണ് അനുമതി. കോടതിയില്‍ എത്താന്‍ പരോള്‍ വ്യവസ്ഥയില്‍ ഇളവ് തേടി സുനി അപേക്ഷ നല്‍കിയിരുന്നു. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്.
വിചാരണ നീട്ടിവെക്കണമെന്ന സുനിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് കൊടി സുനി. അതേസമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്.
സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.
#KodiSuni #Kannur #Kerala #trial #court #murdercase #parole #legalproceedings
