വൈറ്റിലയിൽ നാടകീയ അറസ്റ്റ്; കോർപ്പറേഷൻ ഉദ്യോഗസ്ഥ കൈക്കൂലിക്കേസിൽ കുടുങ്ങി

 
 Image Representing Kochi Corporation building officer arrested for bribery.
 Image Representing Kochi Corporation building officer arrested for bribery.

Image Credit: X/Vigilance Kerala

● പൊന്നുരുന്നി പാലത്തിന് സമീപമായിരുന്നു അറസ്റ്റ്.
● 'സ്ഥിരം കൈക്കൂലിക്കാരുടെ പട്ടികയിലുള്ള ഉദ്യോഗസ്ഥ.'
● '20 ഫ്ലാറ്റുകൾക്ക് നമ്പർ ഇടാൻ കൈക്കൂലി ആവശ്യപ്പെട്ടു.'
● 'ആദ്യം ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.'
● മൂന്ന് കുട്ടികളോടൊപ്പം കാറിലെത്തിയാണ് കൈക്കൂലി വാങ്ങിയത്.

കൊച്ചി: (KVARTHA) കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഓഫീസര്‍ നടുറോഡില്‍ നാടകീയമായി വിജിലന്‍സിന്റെ പിടിയിലായി. കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥയും തൃശ്ശൂര്‍ സ്വദേശിയുമായ എ സ്വപ്ന  ആണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. 

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വൈറ്റില പൊന്നുരുന്നി പാലത്തിന് സമീപമായിരുന്നു സംഭവം. വിജിലന്‍സ് ഡയറക്ടര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം കൈക്കൂലിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സ്വപ്നയെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നുനില അപ്പാര്‍ട്ട്മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്ക് നമ്പറിട്ട് നല്‍കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതി.

ഇതിനായി പരാതിക്കാരന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയിട്ടും നടപടി വൈകിപ്പിച്ചുവെന്നും സ്വപ്ന നിര്‍ദ്ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തിയ ശേഷവും ഫ്‌ലാറ്റ് നമ്പറുകള്‍ ലഭിക്കാതെ വന്നതോടെ വീണ്ടും ഓഫീസിലെത്തി അന്വേഷിച്ചപ്പോള്‍ ഒരു നമ്പറിന് 5000 രൂപ വീതം ആകെ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറഞ്ഞു. പിന്നീട് ഈ തുക 15,000 രൂപയായി കുറച്ചു. 

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പരാതിക്കാരന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്. വിജിലന്‍സ് സംഘം നല്‍കിയ പണവുമായി പരാതിക്കാരന്‍ സ്വപ്നയെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും സ്വപ്ന പറഞ്ഞ സ്ഥലങ്ങളിലൊന്നും എത്തിയില്ല. തുടര്‍ന്നാണ് വൈറ്റിലയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. കാറിനുള്ളിലിരുന്ന് പണം വാങ്ങുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്വപ്നയെ കയ്യോടെ പിടികൂടുകയായിരുന്നു. 

തന്റെ മൂന്ന് കുട്ടികളോടൊപ്പമാണ് സ്വപ്‌ന കക്കൂലി വാങ്ങാന്‍ കാറിലെത്തിയത്. ഇളയ കുട്ടിക്ക് മൂന്ന് വയസ്സാണ് പ്രായം. തൃശ്ശൂരില്‍ ഭര്‍ത്താവിനടുത്തേക്ക് പോകാനുള്ള യാത്രാമധ്യേയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്. കുട്ടികളെ ഭര്‍ത്താവ് തൃശ്ശൂരില്‍ നിന്ന് എത്തി ഏറ്റുവാങ്ങേണ്ടതുണ്ടായിരുന്നതിനാല്‍ ഏകദേശം നാലുമണിക്കൂറോളം സ്വപ്നയെ കാറില്‍ തന്നെ ഇരുത്തി. രാത്രി ഒന്‍പതരയോടെ കുട്ടികളെ ഭര്‍ത്താവിന് കൈമാറിയ ശേഷം സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അഴിമതിക്കെതിരെ ശബ്ദമുയർത്തുക! ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Building officer of Kochi Corporation was dramatically arrested by Vigilance while accepting a bribe of ₹15,000 on the road in Vyttila. The officer, A. Swapna, had allegedly demanded a bribe for issuing flat numbers. She was caught red-handed after the complainant reported the matter. Swapna is reportedly on the list of habitual bribe-takers in government departments.

#Kochi #Bribery #Vigilance #Corruption #Arrest #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia