SWISS-TOWER 24/07/2023

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; 14 വയസ്സുകാരനെ ലഹരിക്കടിമയാക്കി അമ്മൂമ്മയുടെ കാമുകൻ

 
Revelation: Grandmother's Lover Forces 14-Year-Old Boy into Drug Addiction at Knifepoint in Kochi
Revelation: Grandmother's Lover Forces 14-Year-Old Boy into Drug Addiction at Knifepoint in Kochi

Image Credit: Facebook/Kochi City Police

● കഴുത്തിൽ കത്തിവെച്ച് കഞ്ചാവ് വലിപ്പിച്ചെന്ന് കുട്ടി.
● 'ഭീഷണിപ്പെടുത്തി ലഹരി കടത്തിനും ഉപയോഗിച്ചു'.
● പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികള്‍ ഒളിവില്‍ പോയി.
● കുട്ടിക്ക് ലഹരിവിമുക്തി ചികിത്സയും കൗൺസലിംഗും നൽകുന്നു.

കൊച്ചി: (KVARTHA) പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവിൽ പോയി. പോലീസിൽ പരാതിപ്പെട്ടാൽ തന്നെയും അമ്മയെയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകൻ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിൽ കുട്ടിക്ക് ലഹരി ഉപയോഗം മാറ്റിയെടുക്കുന്നതിനായി ചികിത്സയും കൗൺസിലിംഗും നൽകിവരികയാണ്.

Aster mims 04/11/2022

ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് അമ്മൂമ്മയുടെ കാമുകൻ നിരന്തരം ലഹരിക്കടിമയാക്കിയത്. വീട്ടുജോലി ചെയ്ത് ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. ഇതിനിടെയാണ് അമ്മൂമ്മ തന്റെ സുഹൃത്ത് എന്ന പേരിൽ കാമുകനെ വീട്ടിൽ താമസിപ്പിച്ചത്. ഇയാൾ കുട്ടിക്ക് കഞ്ചാവ് നൽകിത്തുടങ്ങി. തുടക്കത്തിൽ കുട്ടി ഇതിന് വഴങ്ങിയില്ലെങ്കിലും മർദിച്ചും കഴുത്തിൽ കത്തിവെച്ചും കഞ്ചാവ് വലിപ്പിച്ചെന്ന് കുട്ടി പറയുന്നു. ഇയാൾ ഹാഷിഷ് ഓയിൽ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും ഇയാളുടെ സുഹൃത്തുക്കൾ വീട്ടിൽ വരാറുണ്ടായിരുന്നെന്നും എല്ലാവരും ചേർന്ന് ലഹരി ഉപയോഗിക്കുമെന്നും കുട്ടി വ്യക്തമാക്കി.

ലഹരി കടത്താനും ആവശ്യക്കാർക്ക് എത്തിക്കാനും തന്നെ ഉപയോഗിച്ചിരുന്നു എന്നും പതിനാല് വയസ്സുകാരൻ പറയുന്നു. എതിർത്താൽ ഭീഷണിയും മർദനവുമുണ്ടാകും. സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ സ്കൂളിലെ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്തിന്റെ അമ്മയാണ് ഈ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചത്. വിവരം അറിഞ്ഞപ്പോൾ താൻ നിസ്സഹായയായിപ്പോയെന്ന് അമ്മ പറയുന്നു. തന്നെയും മകനെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതോടെ പോലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.

കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ

കുട്ടി വീട്ടിൽ ദേഷ്യം പ്രകടിപ്പിച്ചിരുന്നെന്നും സാധനങ്ങൾ വലിച്ചെറിയുമായിരുന്നെന്നും അമ്മ പറയുന്നു. എന്നാൽ എന്താണ് കാരണമെന്ന് മനസ്സിലായിരുന്നില്ല. ലഹരി ഉപയോഗിച്ചതാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കുട്ടിയെ ഇപ്പോൾ ലഹരിവിമുക്തി ചികിത്സയ്ക്ക് വിധേയനാക്കി. കൗൺസലിംഗും നൽകുന്നുണ്ട്. പോലീസ് വിളിപ്പിച്ചതോടെയാണ് അമ്മൂമ്മയും കാമുകനും ഒളിവിൽ പോയത്. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഈ ഞെട്ടിക്കുന്ന സംഭവം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക, സമൂഹത്തിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Grandmother's lover forces 14-year-old into drug addiction in Kochi.

#ChildAbuse #DrugAddiction #Kochi #KeralaCrime #YouthAbuse #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia