Fake News | മലയാളിയെ 'നൈസായി' പറ്റിച്ചു, പല മാധ്യമങ്ങളും ആധികാരികമായി വാർത്ത നൽകി! ഒടുവിൽ കുടുങ്ങി; കരുവാരക്കുണ്ടിൽ കടുവയിറങ്ങിയതായുള്ള വീഡിയോ വ്യാജം; യുവാവ് അറസ്റ്റിൽ

 
Fake Tiger Video Arrest
Fake Tiger Video Arrest

Photo Credit: Screenshot from a Facebook Video by Othupally Basheer, Jerin Abraham Manikanamparampil

● ജെറിൻ എന്ന യുവാവാണ് അറസ്റ്റിലായത് 
● ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയെ കണ്ടുവെന്നായിരുന്നു ഇയാളുടെ പ്രചരണം.
● വനംവകുപ്പിൻ്റെ പരാതിയിലാണ് ജെറിനെ അറസ്റ്റ് ചെയ്തത്.

മലപ്പുറം: (KVARTHA) കരുവാരക്കുണ്ടിൽ ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന തരത്തിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രദേശവാസിയായ ജെറിൻ എന്ന യുവാവിനെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയെ കണ്ടുവെന്നായിരുന്നു ജെറിൻ്റെ പ്രചരണം. വനംവകുപ്പിൻ്റെ പരാതിയിലാണ് ജെറിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ അടക്കം വലിയ പ്രാധാന്യത്തോടെ ഇതേക്കുറിച്ച് വാർത്ത നൽകിയിരുന്നു. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയും താനും റോഡിൽ നേർക്കുനേർ നിന്നുവെന്നായിരുന്നു യുവാവിൻ്റെ വാദം. കടുവയെ കണ്ടതായി ജെറിൻ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതോടെ സംഭവം അതിവേഗം ജനശ്രദ്ധ നേടി.

എന്നാൽ, കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനം വകുപ്പ് കണ്ടെത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ജെറിൻ പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ഇയാൾ പറഞ്ഞിരുന്നു. ജെറിൻ്റെ വാദങ്ങളും വീഡിയോയും പരിശോധിച്ച വനംവകുപ്പ് ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് വനംവകുപ്പ് പൊലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനും പൊതുജനങ്ങളിൽ ഭീതി പരത്തിയതിനുമാണ് കേസെടുത്തത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിലൂടെ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെയാണ് വീഡിയോ വ്യാജമാണെന്ന നിഗമനത്തിലേക്ക് എത്തിയത്.

ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!

Video claiming a tiger was seen in Karuvarakundu, Malappuram, was confirmed as fake, leading to the arrest of a local youth, Jerin. The forest department found the video was edited, and he was arrested for spreading false information and creating public fear.

#FakeVideo #TigerHoax #Malappuram #Arrest #FakeNews #ForestDepartment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia