Drug Bust | കർണാടകയിൽ വൻ മയക്കുമരുന്ന് വേട്ട; 75 കോടിയുടെ എംഡിഎംഎ പിടികൂടി; ദക്ഷിണാഫ്രിക്കൻ വനിതകൾ അറസ്റ്റിൽ

 
Karnataka's Largest Drug Seizure: 75 Crore MDMA Seized, Two South African Nationals Arrested
Karnataka's Largest Drug Seizure: 75 Crore MDMA Seized, Two South African Nationals Arrested

Photo: Arranged

● കർണാടക സംസ്ഥാനം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
● രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളെ ബെംഗ്ളൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തു.
● എംഡിഎംഎ വിദഗ്ധമായി ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
● വ്യാജ പാസ്‌പോർട്ടുകളും വിസകളും ഉപയോഗിച്ച് യാത്ര ചെയ്തതായി സംശയം.

മംഗ്ളുറു: (KVARTHA) കർണാടക സംസ്ഥാനം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ മംഗ്ളുറു പൊലീസ് 75 കോടി രൂപ വിലമതിക്കുന്ന 37 കിലോഗ്രാമിലധികം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളെ ബെംഗ്ളൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തു. ബാംബ ഫാന്റ് (31), അബിഗെയ്ൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

ഈ വലിയ ഓപ്പറേഷന്റെ തുടക്കം ഏകദേശം ആറ് മാസം മുൻപ് മംഗളൂരുവിൽ നടന്ന ഒരു ചെറിയ മയക്കുമരുന്ന് കേസിൽ നിന്നായിരുന്നുവെന്ന് മംഗ്ളുറു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ മംഗളൂരുവിലെ പമ്പ് വെല്ലിൽ നിന്ന് ഹൈദർ അലി എന്നൊരാളെ 15 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണമാണ് കൂടുതൽ വലിയ മയക്കുമരുന്ന് ശൃംഖലയിലേക്ക് പൊലീസിനെ എത്തിച്ചത്.

ഹൈദർ അലിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തിൽ ആറ് കോടി രൂപയുടെ എംഡിഎംഎയുമായി പീറ്റർ എന്ന നൈജീരിയൻ പൗരൻ അറസ്റ്റിലായി. ഈ അന്വേഷണങ്ങൾ ഡൽഹിക്കും ബെംഗളൂരുവിനും ഇടയിൽ വിമാനമാർഗം മയക്കുമരുന്ന് കടത്തുന്ന ഒരു വലിയ അന്താരാഷ്ട്ര ശൃംഖലയിലേക്കാണ് വിരൽ ചൂണ്ടിയത്.

Karnataka's Largest Drug Seizure: 75 Crore MDMA Seized, Two South African Nationals Arrested

ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മംഗ്ളുറു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് മാർച്ച് 14 ന് ബംഗളൂരുവിൽ എത്തുകയും രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായ വനിതകൾ സഞ്ചരിച്ചിരുന്ന ട്രോളി ബാഗുകളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. കൂടാതെ നാല് മൊബൈൽ ഫോണുകൾ, പാസ്‌പോർട്ടുകൾ, 18,000 രൂപ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവർ യാത്രക്കായി വ്യാജ പാസ്‌പോർട്ടുകളും വിസകളും ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു.

ഈ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിന് പിന്നിലുള്ള വലിയ ശൃംഖലയെയും ഇതിലെ മറ്റ് കണ്ണികളെയും കണ്ടെത്തുന്നതിനായുള്ള വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു. ഈ കേസ് മംഗ്ളുറു പൊലീസിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.

Karnataka Police seized 37 kg of MDMA worth ₹75 crore, arresting two South African women in Bengaluru. The bust followed a six-month investigation, revealing an international drug trafficking network. The women were caught with MDMA hidden in their luggage.

#KarnatakaDrugs, #MDMASeizure, #BengaluruPolice, #DrugBust, #InternationalArrest, #Narcotics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia