SWISS-TOWER 24/07/2023

Theft | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് റിമാന്‍ഡില്‍

 
Accused arrested in Kannur scooter theft case.
Accused arrested in Kannur scooter theft case.

Photo: Arranged

ADVERTISEMENT

● എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍.കെ അഭിലാഷാണ് പിടിയിലായത്.
● സിസിടിവി ദൃശ്യങ്ങൾ പ്രതിയെ പിടികൂടാൻ സഹായിച്ചു.
● റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ആർ.പി.എഫ് പിടികൂടിയ യുവാവ് പിന്നീട് പുറത്തിറങ്ങി സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു.

കണ്ണൂര്‍: (KVARTHA) റെയില്‍വേ പാര്‍സല്‍ ഓഫീസില്‍ പോയി തിരികെ വന്ന യുവാവിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. കോഴിക്കോട് എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍.കെ അഭിലാഷിനെ (26) ആണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിയുടെ നിര്‍ദേശപ്രകാരം എസ്.ഐ മാത്യു ജിക്‌സണ്‍ ഡിസില്‍വയും സംഘവും കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

മാര്‍ച്ച് 20ന് രാത്രി 8.15 നും 8.30 നും ഇടയിലായിരുന്നു സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആര്‍.പി.എഫ് ഓഫീസിനടുത്തായി സ്‌കൂട്ടര്‍ നിര്‍ത്തി പാര്‍സല്‍ ഓഫീസില്‍ പോയി തിരികെ വന്ന മുണ്ടയാട് അതിരകത്തെ മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 13 എവി 2943 എന്ന സ്‌കൂട്ടറാണ് മോഷണം പോയത്. 

റെയില്‍വേ സ്റ്റേഷനില്‍ മദ്യപിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആര്‍.പി.എഫ് പിടികൂടിയ യുവാവ് പിന്നീട് പുറത്തിറങ്ങി സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുലര്‍ച്ചെ 1.51 ന് കോഴിക്കോട് ഏലത്തൂരിലെ ഒരു ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

എസ് ഐ അനുരൂപ്, ഉദ്യോഗസ്ഥരായ നാസര്‍, മിഥുന്‍, ബിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

26-year-old man from Kozhikode was remanded in custody for stealing a scooter from Kannur Railway Station. The accused, who was earlier apprehended by RPF for being intoxicated, escaped with the vehicle. CCTV footage from Kozhikode helped in his arrest.

#KannurTheft, #ScooterTheft, #KozhikodeArrest, #KeralaPolice, #Remanded, #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia