കണ്ണൂർ കേളകത്ത് ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുട്ടുമുക്കിലാണ് ആക്രമണം നടന്നത്.
● ഇരുട്ടുമുക്കിലെ പൗവ്വത്തിൽ റോയിയാണ് മരിച്ചത്.
● റോയിയെ ആക്രമിച്ചത് ഭാര്യാ സഹോദരൻ അറക്കൽ ജെയ്‌സൺ ആണെന്ന് കേളകം പൊലീസ് അറിയിച്ചു.
● ഗുരുതരമായി പരിക്കേറ്റ റോയ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
● പ്രതിയായ ഭാര്യാ സഹോദരൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര പ്രദേശമായ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുട്ടുമുക്കിൽ ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച. ഇരുട്ടുമുക്കിലെ പൗവ്വത്തിൽ റോയിയാണ് (45) മരിച്ചത്. ഞായറാഴ്ച (02.11.2025) രാത്രി 8:30ഓടെയാണ്
റോയിക്ക് ഭാര്യാ സഹോദരൻ്റെ വെട്ടേറ്റത്.
ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യാ സഹോദരനായ അറക്കൽ ജെയ്സണാണ് റോയിയെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് കേളകം പൊലിസ് അറിയിച്ചത്.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഭാര്യാ സഹോദരൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കേളകം പൊലീസ് വ്യക്തമാക്കി.
കുടുംബ വഴക്കുകൾ കൊലപാതകത്തിൽ കലാശിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Youth dies in Kelakam, Kannur after being hacked by wife's brother; case registered.
#Kannur #Kelakam #Murder #FamilyDispute #KeralaCrime #PoliceInvestigation
