Man Died | റോഡില്‍ വാഹനങ്ങള്‍ കഴുകിയ മലിനജലം ഒഴുക്കി വിട്ടത് വാക് തര്‍ക്കത്തിലെത്തി; അയല്‍വാസികള്‍ തമ്മിലുള്ള പോര് വയോധികന്റെ ജീവനെടുത്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*വീടിനടുത്തുള്ള പൂട്ടിയിട്ട കടവരാന്തയില്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം.
*അക്രമം തടയുന്നതിനിടെ മറ്റൊരു അയല്‍വാസിക്ക് പരുക്ക്.
*മരണത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള പ്രകോപനമെന്ന് പൊലീസ്.
കണ്ണൂര്‍: (KVARTHA) റോഡില്‍ വാഹനങ്ങള്‍ കഴുകിയ മലിനജലം ഒഴുക്കിവിട്ടെന്ന നിസാര കാര്യത്തെ ചൊല്ലിയുള്ള അയല്‍വാസികള്‍ തമ്മിലുള്ള വാക് തര്‍ക്കം ദുരന്തത്തില്‍ എത്തിയത് നാടിനെ നടുക്കി. കോര്‍പറേഷന്‍ പരിധിയിലെ തുളിച്ചേരിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ അടിയേറ്റ് 61 കാരന്‍ മരിച്ച സംഭവമാണ് ഞെട്ടലുളവാക്കിയത്.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. തുളിച്ചേരിയിലെ ദേവദാസിന്റെ വീട്ടുമുറ്റത്തുനിന്നും കാറും ഓടോറിക്ഷയും കഴുകിയ മലിനജലം തൊട്ടടുത്ത റോഡിലേക്ക് ഒഴുക്കിവിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ ഹൗസില്‍ അജയകുമാറിന്റെ മരണത്തില്‍ കലാശിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച (26.05.2024) വൈകുന്നേരം നാലുമണിക്ക് മലിനജലം ഒഴുക്കി വിട്ടത് സംബന്ധിച്ച് അയല്‍വാസികളായ ദേവദാസ്, മക്കളായ സജ്ഞയ് ദാസ്, സൂര്യ ദാസ് എന്നിവരുമായി അജയകുമാര്‍ വാക്കേറ്റം നടത്തിയിരുന്നു. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് ഇരുവിഭാഗത്തെയും ശാന്തരാക്കി താല്‍ക്കാലികമായി പ്രശ്‌നം അവസാനിപ്പിച്ചത്.
ഇതിനുശേഷം രാത്രി എട്ടരയോടെ ദേവദാസിന്റെ വീടിനടുത്തുള്ള പൂട്ടിയിട്ട കടവരാന്തയില്‍ ഇരിക്കുകയായിരുന്ന അജയകുമാറിനെ ബൈകിലെത്തിയ ദേവദാസിന്റെ മക്കളും ഇതര സംസ്ഥാന തൊഴിലാളിയും ദേവദാസും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഹെല്‍മെറ്റ്, കസേര, കല്ലുകള്‍ എന്നിവ കൊണ്ടാണ് അജയകുമാറിന്റെ തലയ്ക്ക് ഇവര്‍ മാരകമായി മര്‍ദിച്ചത്.
അജയകുമാറിന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അയല്‍വാസിയായ കെ പ്രവീണ്‍ കുമാറിനും (51) മാരകമായി മര്‍ദനമേറ്റു. റോഡില്‍ വീണു കിടന്ന ഇരുവരെയും പ്രദേശവാസിയായ കോണ്‍ഗ്രസ് നേതാവ് കല്ലിക്കോടന്‍ രാജേഷിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സില്‍ നഗരത്തിലെ കൊയിലി ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ അജയകുമാറിനെ രക്ഷിക്കാനായില്ല.
പരുക്കേറ്റ പ്രവീണ്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. വാക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് അജയകുമാറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപോര്‍ട്. അജയകുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
