പൊതുസമൂഹത്തെ ഞെട്ടിച്ച് ദൃശ്യങ്ങൾ: എട്ട് വയസ്സുകാരിക്ക് നേരെ അതിക്രമം, പിതാവ് കസ്റ്റഡിയിൽ, 'പ്രാങ്കെന്ന്' മൊഴി


● പോലീസ് കുട്ടിയുടെ മൊഴി വിശ്വാസത്തിലെടുത്തില്ല.
● റൂറൽ എസ്പിയുടെ നിർദേശത്തെ തുടർന്നാണ് കേസ്.
● പിതാവും അമ്മയും അകന്നു കഴിയുകയാണ്.
● കുട്ടികൾ നിലവിൽ പിതാവിന്റെ സഹോദരിയോടൊപ്പം.
കണ്ണൂർ: (KVARTHA) ചെറുപുഴയിൽ എട്ട് വയസുകാരിയെ പിതാവ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടപടി. കുട്ടിയുടെ പിതാവായ ഈസ്റ് എളേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൂറൽ എസ്പിയുടെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത്.
'പ്രാങ്ക് വീഡിയോ'യെന്ന് കുട്ടിയുടെ മൊഴി, പൊലീസ് വിശ്വസിച്ചില്ല
നടുക്കുന്ന ഈ ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ 'പ്രാങ്ക് വീഡിയോ' ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പിതാവും അമ്മയും അകന്നു കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി ഈ പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. പിതാവിന്റെ സഹോദരിയോടൊപ്പമാണ് നിലവിൽ രണ്ട് കുട്ടികളുമുള്ളത്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: An 8-year-old girl was brutally assaulted by her father in Kannur, Kerala; a viral video led to his arrest. Despite the child's claim it was a 'prank video' to reunite parents, police are not convinced and are investigating the severe abuse.
#ChildAbuse #KeralaCrime #Kannur #ViralVideo #ParentalAbuse #ChildSafety