ചാരവൃത്തി കേസ്: യുട്യൂബര്‍ ജ്യോതി കേരളത്തിലും; മട്ടാഞ്ചേരിക്ക് പുറമെ കണ്ണൂർ കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം ഊര്‍ജിതം


● കാങ്കോൽ ആലക്കാട് ക്ഷേത്രം സന്ദർശിച്ചു.
● തെയ്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍.
● കഴിഞ്ഞ ജനുവരിയിലായിരുന്നു സന്ദർശനം.
● മട്ടാഞ്ചേരി കപ്പൽശാലയും സന്ദർശിച്ചു.
● 'ഓപ്പറേഷൻ സിന്ദൂർ' കേസിലെ പ്രതി.
● രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു.
കണ്ണൂർ: (KVARTHA) ചാരവൃത്തിക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത ഹരിയാന സ്വദേശിനിയായ യൂട്യൂബർ ജ്യോതി മൽഹോത്ര കണ്ണൂരിലെത്തിയതായി വിവരം. പയ്യന്നൂരിനടുത്തുള്ള കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വ്യക്തമായത്. വിവരമറിഞ്ഞതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജനുവരിയിൽ കേരളത്തിൽ നടത്തിയ ഏഴുദിവസത്തെ സന്ദർശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലും എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന ക്ഷേത്രമാണ് കാശിപുരം വനശാസ്താ ക്ഷേത്രം. കൊച്ചിയിലെ മട്ടാഞ്ചേരി കപ്പൽശാല ഉൾപ്പെടെ ജ്യോതി സന്ദർശിക്കുകയും മട്ടാഞ്ചേരിയിൽ ഹോട്ടലിൽ താമസിക്കുകയും നിരവധി ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് കേരള പൊലീസും ജ്യോതിയുടെ സന്ദർശനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മൽഹോത്ര ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
ചാരവൃത്തിക്കേസിലെ പ്രതി കണ്ണൂരിലെത്തിയത് ആശങ്കയുയർത്തുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യൂ.
Article Summary: Espionage-accused Youtuber Jyoti Malhotra visited Kannur, confirmed by a viral video, sparking police probe.
#Espionage #JyotiMalhotra #Kannur #KeralaPolice #SpyCase #Thyyam