Tragedy | കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാന് വീരമൃത്യു; മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹിലാല്‍ അഹമ്മദ് ഭട്ട് ആണ് വീരമൃത്യു വരിച്ചത്.
● അനന്ത്നാഗിലെ മുക്ദംപോറ നൗഗാം സ്വദേശിയാണ് കൊല്ലപ്പെട്ട ജവാന്‍.
● തട്ടിക്കൊണ്ടുപോയ ഒരു സൈനികന്‍ രക്ഷപ്പെട്ടെത്തിയിരുന്നു.
ശ്രീനഗര്‍: (KVARTHA) അനന്ത്‌നാഗ് (Anantnag) മേഖലയില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയല്‍ ആര്‍മി ജവാന് വീരമൃത്യു. തിരച്ചിലിനിടെ ജവാന്റെ മൃതദേഹം കണ്ടെടുത്തു. ഹിലാല്‍ അഹമ്മദ് ഭട്ട് (Hilal Ahmad Bhat) ആണ് വീരമൃത്യു വരിച്ചത്. ശരീരത്തില്‍ നിരവധി തവണ വെടിയേറ്റ നിലയിലാണ് മൃതദേഹം.
ചൊവ്വാഴ്ചയാണ് ഭീകരര്‍ രണ്ട് ജവാന്മാരെ തട്ടിക്കൊണ്ടുപോയത്. സൈനികനെ കണ്ടെത്താനായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭൗതികശരീരം കണ്ടെത്തിയത്. ഒരു സൈനികന്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു.
ദക്ഷിണ കശ്മീരിലെ കൊക്കര്‍നാഗിലെ വനമേഖലയില്‍ നിന്നാണ് ഹിലാല്‍ അഹമ്മദ് ഭട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജവാന്റെ മൃതദേഹം ലഭിച്ചത്. അനന്ത്നാഗിലെ മുക്ദംപോറ നൗഗാം സ്വദേശിയാണ് കൊല്ലപ്പെട്ട ജവാന്.
#Kashmir #terrorism #army #India #securityforces
