Infant Killed | രാത്രിയില്‍ കരഞ്ഞതിന് ക്രൂരത; 'പിഞ്ഞുകുഞ്ഞിനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി'
മധ്യപ്രദേശിലെ ശിവ്പുരിയില്‍ അമ്മയുടെ കാമുകന്‍ ഒരു വയസ്സുകാരിയെ കൊലപ്പെടുത്തി; പൊലീസ് അന്വേഷണം തുടങ്ങി.
ഭോപാല്‍: (KVARTHA) മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ (Shivpuri District) ഒരു ഞെട്ടിപ്പിക്കുന്ന സംഭവം (Incident) നടന്നു. ഒരു വയസ്സുകാരിയായ പെണ്‍കുഞ്ഞിനെ (one-year-old girl) അമ്മയുടെ കാമുകന്‍ (mother's lover) കൊലപ്പെടുത്തിയതായി (Killed) പൊലീസ്. രാത്രി കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് (due to crying at night) പ്രകോപിതനായ യുവാവ് കുട്ടിയെ കാലില്‍ പിടിച്ച് നിലത്തടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുഞ്ഞിന്റെ മാതാവ് മൊഴി നല്‍കി. ഈ ക്രൂരമായ സംഭവത്തില്‍ ടീകാംഗഢ് സ്വദേശിനി ജയന്തി (35)യുടെ കാമുകനായ 25 കാരന്‍ ഭയ്യാലാലിനെതിരേ പൊലീസ് കേസെടുത്തു (Booked).
പൊലീസ് പറയുന്നത്: തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം, ബെംഗളൂരുവില്‍ ഭര്‍ത്താവിനും മൂന്നുമക്കള്‍ക്കുമൊപ്പം ആയിരുന്ന യുവതി 20 ദിവസം മുന്‍പാണ് കാമുകനൊപ്പം ശിവ്പുരിയിലേക്ക് മാറി താമസിച്ചത്. കാമുകനായ ഭയ്യാലാലും ജയന്തിയും ബെംഗളൂരുവില്‍ കൂലിപ്പണിക്കാരായിരുന്നു. ഇവിടെ വെച്ചുണ്ടായ പരിചയം ഇരുവരേയും അടുപ്പത്തിലാക്കുകയായിരുന്നു.
ശിവ്പുരിയില്‍വെച്ച് ജയന്തിയും ഭയ്യാലാലും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ ഭയ്യാലാലിനെ പ്രകോപിപ്പിക്കുകയായിരുന്നു. കോപം ഇളകിയതോടെ, അയാള്‍ കുഞ്ഞിന്റെ തല തറയില്‍ അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് കുഞ്ഞിന്റെ മൂക്കില്‍ നിന്നടക്കം ചോര ഒഴുകി. തുടര്‍ന്ന് ബോധം പോയ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചയോടെ ഭയ്യാലാല്‍ വീട്ടില്‍നിന്നും ഒളിവില്‍ പോയി. എന്നാല്‍ കുഞ്ഞ് മരിച്ചെന്ന് ഉറപ്പായിട്ടും ജയന്തി പൊലീസിനെ അറിയിച്ചില്ല. പകരം, ഭയ്യാലാല്‍ വീട് വിടുന്നത് വരെ കുഞ്ഞിന്റെ മൃതദേഹവുമായി ഇരിക്കുകയായിരുന്നു. പിന്നാലെയാണ് ജയന്തി കുഞ്ഞിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്. ഇയാളെ ഉടനെ തന്നെ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവം സമൂഹത്തില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിരിക്കുന്നു. അമ്മയുടെ കടമ മറന്ന ജയന്തിയെയും കുഞ്ഞിനെ കൊലപ്പെടുത്തിയ ഭയ്യാലാലിനെയും കര്‍ശനമായി ശിക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.