SWISS-TOWER 24/07/2023

ഹൈദരാബാദിൽ ജന്മദിനാഘോഷം: 2 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി 6 ഐടി ജീവനക്കാർ അറസ്റ്റിൽ

 
 Six IT Professionals Arrested with Drugs Worth Two Lakhs During Farmhouse Birthday Celebration in Hyderabad
 Six IT Professionals Arrested with Drugs Worth Two Lakhs During Farmhouse Birthday Celebration in Hyderabad

Photo Credit: X/Sakshi

● എൽഎസ്ഡി, ഹഷീഷ് എന്നിവയും പിടിച്ചെടുത്തവയിൽപ്പെടുന്നു.
● മൂന്ന് ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
● പാർട്ടിയിൽ പങ്കെടുത്ത രണ്ടുപേർക്കായി അന്വേഷണം തുടരുന്നു.
● ഫാം ഹൗസ് മാനേജർക്കെതിരെയും കേസെടുത്തു.

ഹൈദരാബാദ്: (KVARTHA) തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഒരു ഫാം ഹൗസിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആറ് ഐടി ജീവനക്കാർ അറസ്റ്റിൽ. ഒരു സഹപ്രവർത്തകന്റെ ജന്മദിനാഘോഷത്തിനായിട്ടാണ് യുവാക്കൾ ഫാം ഹൗസ് ബുക്ക് ചെയ്തിരുന്നത്. ആഘോഷവേളയിൽ സംഘം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

ഡെല്ലിൽ ജോലി ചെയ്യുന്ന പ്രതികളെല്ലാം അഭിജിത് ബാനർജി സംഘടിപ്പിച്ച ജന്മദിന പാർട്ടി ആഘോഷിക്കാൻ സെറീൻ ഓർച്ചാർഡ്‌സ് ഫാംഹൗസിൽ ഒത്തുകൂടിയതാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അഭിജിത് ബാനർജി, സിംസൺ, പാർത്ഥു, ഗോയൽ, യശ്വന്ത്, സേവിയോ ഡെന്നിസ് എന്നിവരാണ് അറസ്റ്റിലായത്. ഫാം ഹൗസ് ഉടമ ഉൾപ്പെടെ വോറെ രണ്ട് വ്യക്തികൾ പാർട്ടി സംഘടിപ്പിക്കുന്നതിൽ പങ്കാളികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Aster mims 04/11/2022

കണ്ടെത്തിയ ലഹരിവസ്തുക്കളും വാഹനങ്ങളും

എൽഎസ്ഡി, ഹഷീഷ് എന്നിവ ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളും മൂന്ന് ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവർ ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പാർട്ടിയിൽ പങ്കെടുത്ത രണ്ടുപേരെ പിടികൂടാനായിട്ടില്ല; ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഫാം ഹൗസ് വിട്ടുകൊടുത്തതിന് മാനേജർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ഇത്തരം ലഹരിമരുന്ന് പാർട്ടികൾ യുവാക്കൾക്കിടയിൽ കൂടാനുള്ള കാരണം എന്തായിരിക്കും? അഭിപ്രായം പങ്കുവെക്കൂ.

Article Summary: Six IT employees were arrested in Telangana's Rangareddy district after police raided a farm house birthday party and seized drugs worth ₹2 lakh, including LSD and hashish.

#Hyderabad #DrugBust #ITEmployees #FarmHouseParty #LSD #Hashish #Telangana #DrugAddiction #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia