Investigation | ഹേമ കമ്മിറ്റി റിപോര്‍ട്: 20 ലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘം


ADVERTISEMENT
● ഇരകളെ 10 ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും.
● മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അന്വേഷിക്കും.
● 3896 പേജുകളുള്ളതാണ് ഹേമ കമ്മിറ്റി റിപോര്‍ട്.
തിരുവനന്തപുരം: (KVARTHA) ഹേമ കമ്മിറ്റിക്ക് (Hema Committee) മുന്നിൽ ലൈംഗികാതിക്രമവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് ഈ തീരുമാനം. ഭൂരിപക്ഷം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഈ വിഷയത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ അടുത്ത മൂന്നാം തീയതിക്കുള്ളിൽ കേസെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. 3896 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടും. മൊഴി നൽകിയവരുടെ താൽപര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമുണ്ടാവുക.
#HemaCommittee #Assault #Kerala #investigation #justice